COVID 19ThiruvananthapuramNattuvarthaLatest NewsKeralaNews

മതപരമായ കാരണങ്ങൾ കൊണ്ട് വാക്സിനിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർ എന്ത് അറിവാണ് കുട്ടികൾക്ക് നൽകുന്നത്: ഷാഹിദ കമാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്കൂൾ തുറക്കാനിരിക്കെ മതപരമായ കാരണങ്ങളാൽ അധ്യാപകർ വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വിവാദമാകുന്നു. സംസ്ഥാനത്ത് ഇതുവരെ 2609 അധ്യാപക, അനധ്യാപക ജീവനക്കാർ വാക്സിന്‍ സ്വീകരിച്ചിട്ടില്ല എന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രസ്താവനയില്‍ പറഞ്ഞത്. വാക്സിന്‍ വിമുഖതയ്ക്ക് ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നത് മതപരമായ കാരണങ്ങളാണ് എന്നത് വ്യാപക വിമർശനത്തിന് ഇടയാക്കുന്നു.

അലർജി, ആരോഗ്യപ്രശ്നം എന്നീ കാരണങ്ങള്‍ക്കൊപ്പം മതപരമായ കാരണത്താല്‍ അധ്യാപകർ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായാണ് മന്ത്രി അറിയിച്ചത്. ഇവർക്ക് ഓണ്‍ലെെന്‍ ക്ലാസ് നിർദേശിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ വാക്സീൻ നിർബന്ധമാക്കി സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കുന്നില്ലെന്നും വ്യക്തമാക്കി. ഇതോടെ ഇത്തരം അധ്യാപകർ എന്ത് അറിവാണ് വിദ്യാർത്ഥികള്‍ക്ക് നല്‍കുന്നതെന്ന ചോദ്യവുമായി പ്രമുഖർ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നു.

പ്രൈമറി സ്‌കൂളുകള്‍ തിങ്കളാഴ്ച്ച തുറക്കുന്നതില്‍ സിബിഎസ്ഇ സ്‌കൂള്‍ മാനേജുമെന്റുകള്‍ക്ക് ആശങ്ക

സംസ്ഥാന വനിത കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലും സർക്കാർ നിർദേശത്തെ തള്ളി രംഗത്തെത്തി. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അധ്യാപകർ എന്ത് അറിവാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് ഷാഹിദ കമാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. അത്തരക്കാർ അധ്യാപകരായിരിക്കാന്‍ യോഗ്യരല്ലെന്നും ഷാഹിദ കമാല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button