CricketLatest NewsIndiaNewsInternationalSports

‘കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് വേദനാജനകം‘: കോഹ്ലിക്ക് പിന്തുണയുമായി ഇൻസമാം

ഇസ്ലാമാബാദ്: ലോകകപ്പിൽ തുടർ പരാജയങ്ങളുമായി നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്ലിക്ക് പിന്തുണയുമായി പാക് ഇതിഹാസ താരം ഇൻസമാം ഉൾ ഹഖ്. കളിയിൽ തോറ്റതിന് വിരാടിന്റെ കുടുംബത്തെ ആരാധകർ ഭീഷണിപ്പെടുത്തിയ സംഭവം വേദനാജനകമാണെന്ന് ഇൻസമാം പറഞ്ഞു.

Read Also:ഭക്ഷണത്തിന് വകയില്ല; താലിബാൻ കൊടികുത്തിവാഴുന്ന അഫ്ഗാനിസ്ഥാനിൽ പിഞ്ച് പെൺകുഞ്ഞുങ്ങളെ വൃദ്ധന്മാർ വിവാഹം ചെയ്യുന്നു

ഇന്ത്യയുടെ കേളീശൈലിയെയും ടീം തെരഞ്ഞെടുപ്പിനെയും തോറ്റ രീതിയെയും ആർക്കും കുറ്റപ്പെടുത്താം. എന്നാൽ എല്ലാത്തിനും ഒരു പരിധിയുണ്ട്. തോൽവിയുടെ പേരിൽ ഒരു വയസ്സ് പോലും തികയാത്ത വിരാടിന്റെ കുഞ്ഞിനെ ഭീഷണിപ്പെടുത്തുക എന്ന് പറഞ്ഞാൽ ഭയാനകവും അപമാനകരവുമാണ്. ഇൻസമാം അഭിപ്രായപ്പെട്ടു.

അതേസമയം ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ തോൽവി അങ്ങേയറ്റം നിരാശാജനകമായിരുന്നുവെന്നും തന്റെ യൂട്യൂബ് ചാനലിൽ ഇൻസമാം ഉൾ ഹഖ് പറഞ്ഞു. സമ്മർദ്ദത്തെ അതിജീവിക്കാനാവാതെ ഇത്രമാത്രം പ്രതിഭാസമ്പന്നമായ ഒരു ടീം തോറ്റത് അതിശയകരമാണെന്നും ഇൻസമാം കുറ്റപ്പെടുത്തി.

ന്യൂസിലാൻഡിനെതിരായ തോൽവിയോടെ ട്വെന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു. ആദ്യ മത്സരത്തിലെ പാകിസ്താനോടേറ്റ തോൽവിയും ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button