Latest NewsNewsWeirdVideosFunny & Weird

ആക്രമിക്കാന്‍ വന്ന സിംഹത്തെ വിരട്ടിയോടിച്ച് നായ: വൈറലായി വീഡിയോ

സിംഹത്തെ കാട്ടിലെ രാജാവ് എന്നാണ് വിശേഷിക്കുന്നത്. ഇപ്പോഴിതാ സിംഹത്തെ വിരട്ടിയോടിക്കുന്ന ഒരു നായയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എവിടെയാണ് സംഭവമെന്ന് അറിയില്ല.

നായയെ കണ്ട് സിംഹം ആക്രമിക്കാന്‍ ഒരുങ്ങുന്നതാണ് വീഡിയോയുടെ തുടക്കം. ആദ്യം ഒരു ചുവട് പിന്നോട്ട് വച്ച് പ്രതിരോധത്തിലൂന്നിയ നായ പിന്നീട് സിംഹത്തെ വിരട്ടിയോടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.കുരച്ച് കൊണ്ട് നായ ആക്രമിക്കാന്‍ വരുന്നതിന്റെ ഞെട്ടലില്‍ സിംഹം പിന്നാക്കം പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്.

Read Also  :  രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ഉപ്പുവെള്ളം ശേഖരിച്ച ടാങ്കില്‍ മുക്കി വച്ചു: പ്രതി പിടിയില്‍

നായയുടെ ശൗര്യം കണ്ട് അന്തംവിട്ടുനില്‍ക്കുകയാണ് സിംഹം. ഈസമയത്ത് നായ ഒന്നും സംഭവിക്കാത്ത പോലെ ഓടി മറയുന്നതും വീഡിയോയിൽ കാണാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button