Latest NewsNewsWeirdVideosFunny & Weird

വിലക്ക് ലംഘിച്ച് തടാകത്തിലിറങ്ങി, പിന്തുടര്‍ന്ന് ആക്രമിച്ച് ചീങ്കണ്ണി : വീഡിയോ

ബ്രസീലിയ: വിലക്ക് ലംഘിച്ച് കാടിന് നടുവിലുള്ള തടാകത്തില്‍ നീന്തലിനിറങ്ങിയ ആള്‍ക്ക് മുതലയുടെ ആക്രമണത്തില്‍ പരിക്ക്. മുതല ഇയാളെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രസീലിലെ ക്യാംപോ ഗ്രാന്‍ഡേയിലാണ് സംഭവം. മുതലയുള്ളതിനാല്‍ ഇവിടേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ഇയാള്‍ കടന്നത്.

Read Also  :  പരീക്ഷാഭവനില്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതി: പരീക്ഷാഭവനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മന്ത്രി വി ശിവന്‍കുട്ടി

തടാകത്തില്‍ നീന്താന്‍ ആരംഭിച്ചത് മുതല്‍, മുതല ഇയാളെ പിന്തുടരുകയായിരുന്നു എന്ന് ദൃക്‌സാക്ഷിയായ കേയ്റ്റാനോ പറഞ്ഞു. മുതല പിന്നാലെയുണ്ടെന്ന് മനസിലായപ്പോള്‍ വെള്ളത്തിലിറങ്ങിയ ആള്‍ കൂടുതല്‍ വേഗത്തില്‍ നീന്താന്‍ ആരംഭിച്ചു. എന്നാല്‍ അതിവേഗത്തില്‍ എത്തിയ മുതലയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനായില്ല. കൈയുടെ ഭാഗത്താണ് അയാള്‍ക്ക് കടിയേറ്റത്. മുറിവുമായാണ് അയാള്‍ തടാകത്തില്‍ നിന്ന് കയറിവന്നതെന്നും കേയ്റ്റാനോ പറഞ്ഞു. കേയ്റ്റാനോ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button