Latest NewsNewsLife StyleFood & Cookery

വെറും മുപ്പത് മിനിറ്റിൽ ചെമ്മീന്‍ തീയൽ തയ്യാറാക്കാം

ചെമ്മീൻ തീയൽ തയ്യാറാക്കുന്ന വിധം

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ടതാണ് ചെമ്മീൻ മത്സ്യ വിഭവങ്ങൾ. ചെമ്മീൻ ഉപയോ​ഗിച്ച് നിരവധി ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കാം. അവയിലൊന്നാണ് ചെമ്മീൻ തീയൽ. നല്ല അടിപൊളി ചെമ്മീൻ തീയൽ തയ്യാറാക്കുന്ന വിധം അറിയാം.

ചേരുവകള്‍

ചെമ്മീൻ വൃത്തിയാക്കിയത്‌ – 250 ഗ്രാം

തേങ്ങ ചിരണ്ടിയത്‌ – 2 കപ്പ്‌

ചെറിയ ഉള്ളി – 20 എണ്ണം

വെളുത്തുള്ളി – 5 അല്ലി

ഇഞ്ചി – 1 ഇഞ്ച്‌ കഷണം

കറിവേപ്പില – 2 ഇതള്‍

മുളകുപൊടി. 3 ടീസ്പൂണ്‍

മല്ലിപൊടി 2 ടീസ്പൂണ്‍

മഞ്ഞള്‍പൊടി – 1 നുള്ള്‌

വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍

തക്കാളി – 1 എണ്ണം

കടുക്‌-1 ടീസ്പൂണ്‍

വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉപ്പ്‌ ആവശ്യത്തിന്‌

Read Also: ചൊറിച്ചിലിനെ നിസാരമായി കാണല്ലേ: മറ്റ് പല ഗുരുതര രോഗത്തിന്റെയും ലക്ഷണങ്ങളാകാം

തയാറാക്കുന്ന വിധം

1. ചെമ്മീന്‍ കഴുകി വൃത്തിയാക്കിയെടുക്കുക.
2.ഇഞ്ചി, വെളുത്തുള്ളി, ചെറിയ ളള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക.
3. പാനില്‍ 1 ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി. ചെറിയ ഉള്ളി പകുതി, കറിവേപ്പില (1 ഇതള്‍), തേങ്ങ ചിരണ്ടിയത് എന്നിവ ഓരോന്നായി ചേര്‍ത്ത്‌ മീഡിയം തീയില്‍ ഇളക്കുക.
4. ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ കുറച്ച്‌ മുളകുപൊടിയും, മല്ലിപൊടിയും, ചേര്‍ത്ത്‌ രണ്ട് മിനിറ്റ്‌ ഇളക്കിയശേഷം തീ അണയ്ക്കുക.
‌ഇത്‌ തണുത്തതിന് ശേഷം, ആദ്യം വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ അരയ്ക്കുക. പിന്നിട്‌ അല്പം വെള്ളം കൂടി ചേര്‍ത്ത്‌ അരച്ചെടുക്കുക.
(6 വാളന്‍ പുളി രണ്ടര കപ്പ്‌ വെള്ളത്തില്‍ ലയിപ്പിച്ചശേഷം വെള്ളം അരിച്ചെടുക്കുക.)
5. ഒരു പാത്രത്തില്‍ ചെമ്മിന്‍, പുളി വെള്ളം, തക്കാളി, മഞ്ഞള്‍പൊടി, ഉപ്പ്‌ എന്നിവ അടച്ച് വച്ച് 10 മിനിറ്റ്‌ വേവിക്കുക. (തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക.
6. വെന്തതിനു ശേഷം അരച്ച ചേരുവ ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ച്‌ 1 മിനിറ്റ്‌ തിളപ്പിച്ചതിന്‌ ശേഷം തീ അണയ്ക്കുക. ഉപ്പ്‌ നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക്‌ ഇട്‌ പൊട്ടുമ്പോൾ ബാക്കിയുള്ള ചെറിയ ഉള്ളിയും കറിവേപ്പിലയും (1 ഇതള്‍) ചേര്‍ത്ത്‌ മൂപ്പിച്ച്‌ ചെമ്മീനില്‍ ചേര്‍ക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button