KannurNattuvarthaLatest NewsKeralaNewsIndia

നവംബർ അഞ്ചിന് ഞാൻ സ്വാതന്ത്രനാവുകയാണ്, വ്യാജ കേസിൽ നിന്ന് മോചനം: കാരായി രാജൻ ജന്മനാട്ടിലേക്ക്

തലശ്ശേരി: നവംബർ അഞ്ചിന് താൻ സ്വാതന്ത്രനാവുകയാണെന്ന കാരായി രാജന്റെ വാട്സാപ് സന്ദേശം പങ്കുവച്ച് സോഷ്യൽ മീഡിയ. താൻ അർധ തടവെന്ന നാടുകടത്തലിൽ നിന്നും, വ്യാജ കേസിൽ നിന്നും മോചനം നേടുകയാണെന്നാണ് സുഹൃത്തിനു കാരായി രാജൻ അയച്ച വാട്സാപ്പ് സന്ദേശം. തലശ്ശേരിയിലെ എൻ ഡി എഫ് പ്രവർത്തകനായിരുന്ന മുഹമ്മദ്‌ ഫസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിസ്ഥാനത്തുള്ള രണ്ടുപേരാണ് കാരായി രാജനും, കാരായി ചന്ദ്രശേഖരനും.

Also Read:അ​തി​രു​കെ​ട്ടി സം​ര​ക്ഷി​ച്ചു​പോ​രു​ന്ന ക്ഷേ​ത്ര വളപ്പിലെ കൃ​ഷി​ മുഴുവൻ ന​ശി​പ്പി​ച്ചു

2006 ഒക്‌ടോബർ 22 ന് തലശ്ശേരിയിൽ മുഹമ്മദ് ഫസൽ എന്ന യുവാവ് കൊലചെയ്യപ്പെട്ട സംഭവമാണ് ഈ കേസിനാസ്പദം. തലശ്ശേരി സെയ്ദാർ പള്ളിക്കു സമീപം 2006 ഒക്ടോബർ 22നു പുലർച്ചെയാണ് പത്രവിതരണക്കാരനായ ഫസൽ കൊല്ലപ്പെട്ടത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ സി.ബി.ഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസ് ഫസൽ വധക്കേസ് ആയിരുന്നു.

ഗോപാലപേട്ട സി.പി.ഐ(എം) ബ്രാഞ്ച് അംഗവും സി.പി.ഐ(എം)ന്റെ നിയന്ത്രണത്തിലുള്ള അച്യുതൻ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസൽ പിന്നീട് എൻ.ഡി.എഫിൽ ചേർന്നതിലുള്ള രാഷ്ട്രീയവിരോധമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതികൾ മൊഴി നൽകിയതായി പോലീസ് പറയുന്നു. അതേസമയം, ഫസൽ കൊലചെയ്യപെട്ടത് സി.പി.ഐ(എം)എന്ന പാർട്ടിയുടെ തീരുമാനപ്രകാരമാണെന്ന് ടി.പി. ചന്ദ്രശേഖരൻ വധത്തിൽ അറസ്റ്റിലായ മുഖ്യപ്രതി കൊടി സുനി പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button