Latest NewsUAENewsIndiaInternationalGulfOman

പാകിസ്ഥാന് കനത്ത തിരിച്ചടി: ശ്രീനഗർ- ഷാർജ ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

നീക്കം പാകിസ്ഥാൻ വ്യോമപാത നിഷേധിച്ചതിനെ തുടർന്ന്

ഡൽഹി: വ്യോമപാത നിഷേധിച്ച പാകിസ്ഥാന് തിരിച്ചടി നൽകി ശ്രീനഗർ- ഷാർജ ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. കശ്മീരികളെ സഹായിക്കാനും പാകിസ്ഥാന് തിരിച്ചടി നൽകാനും ഒരേ സമയം സാധിക്കുന്ന ഒരു അവസരമായാണ് ഇന്ത്യ ഈ സാഹചര്യത്തെ കാണുന്നത്.

Also Read:‘തായ്‌വാൻ കീഴടക്കാൻ ചൈന ശ്രമിച്ചാൽ പ്രതിരോധിക്കും‘: മുന്നറിയിപ്പുമായി അമേരിക്ക

നിലവിൽ ശ്രീനഗറിൽ നിന്നും ഷാർജയിലേക്ക് നാല് ഫ്ലൈറ്റുകളാണ് ഉള്ളത്. ഇനി മുതൽ എല്ലാ ദിവസവും ഫ്ലൈറ്റുകൾ സജ്ജീകരിക്കാനാണ് ഇന്ത്യയുടെ ശ്രമം. നവംബർ 11 മുതൽ ഇത് നടപ്പിലാക്കാനാണ് ഇന്ത്യ ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയവും സിവിൽ വ്യോമയാന മന്ത്രാലയവും ചർച്ചകൾ തുടരുകയാണ്. അടുത്തയിടെ അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ ലംഘിച്ചു കൊണ്ട് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ അനുമതി നിഷേധിച്ചിരുന്നു. ഇത് ഇന്ത്യക്ക് ഒന്നര മണിക്കൂർ നഷ്ടമുണ്ടാക്കുമെങ്കിലും കശ്മീരികൾക്കുള്ള സേവനം എന്ന നിലയ്ക്ക് നഷ്ടം സഹിക്കാൻ ഇന്ത്യ തയ്യാറാണ് എന്നാണ് ഈ നീക്കത്തിൽ നിന്നും വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button