Latest NewsNewsLife StyleHealth & Fitness

കരള്‍ അര്‍ബുദ ചികിത്സയ്ക്ക് മണത്തക്കാളി ഏറെ ഫലപ്രദം

കരള്‍ അര്‍ബുദത്തിന്​ നിലവിലുള്ള ഏക മരുന്നിനെക്കാള്‍ ഉട്രോസൈഡ്-ബിക്ക്​ പാര്‍ശ്വഫലം കുറവാണെന്നാണ്​ പഠനങ്ങള്‍ തെളിയിക്കുന്നത്

തിരുവനന്തപുരം: കരള്‍ അര്‍ബുദ ചികിത്സയ്ക്ക്​ മണത്തക്കാളി ഏറെ ഫലപ്രദമെന്ന് ​ഗവേഷണഫലം. മണത്തക്കാളി ചെടിയുടെ ഇലയില്‍ നിന്ന്​ വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്​-ബി എന്ന സംയുക്തം കരള്‍ അര്‍ബുദത്തിന്​ ഫലപ്രദമെന്നാണ്​ കണ്ടെത്തിയത്.

കരള്‍ അര്‍ബുദത്തിന്​ നിലവിലുള്ള ഏക മരുന്നിനെക്കാള്‍ ഉട്രോസൈഡ്-ബിക്ക്​ പാര്‍ശ്വഫലം കുറവാണെന്നാണ്​ പഠനങ്ങള്‍ തെളിയിക്കുന്നത്​. മണത്തക്കാളി (സോലാനം നിഗ്രം) യുടെ ഇലകള്‍ക്ക് കരളിനെ അനിയന്ത്രിതമായ കോശവളര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാനുള്ള ഗുണങ്ങളുണ്ടെന്നാണ്​ നീണ്ടകാലത്തെ പരീക്ഷണത്തില്‍ നിന്ന്​ തെളിഞ്ഞത്​. മണത്തക്കാളി ‘കാകമാച്ചി എന്ന പേരിലും അറിയപ്പെടുന്നു.

Read Also: രാത്രി പഴം കഴിയ്ക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ബയോടെക്നോളജിയിലെ (ആര്‍.ജി.സി.ബി) സീനിയര്‍ ശാസ്​ത്രജ്ഞ ഡോ. റൂബി ജോണ്‍ ആന്റോയും ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന ഡോ. ലക്ഷ്​മി ആര്‍. നാഥുമാണ്​ ഗവേഷണത്തിനു പിന്നില്‍.

അമേരിക്ക, ജപ്പാന്‍, കാനഡ, സൗത്ത്​ കൊറിയ രാജ്യത്തുനിന്ന്​ പേറ്റന്‍റ്​ ലഭിച്ച സാങ്കേതികവിദ്യ അമേരിക്കന്‍ മരുന്ന് കമ്പനിയായ ക്യുബയോമെഡ് സ്വന്തമാക്കി. ഒക്ലഹോമ മെഡിക്കല്‍ റിസര്‍ച് ഫൗണ്ടേഷന്‍ (ഒ.എം.ആര്‍.എഫ്) വഴിയായിരുന്നു സാങ്കേതിക കൈമാറ്റം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button