AustraliaLatest NewsNewsInternational

കാണാതായിട്ട് രണ്ടാഴ്ചയിലേറെ! ആസ്ട്രേലിയയുടെ നൊമ്പരമായി മാറിയ 4 വയസുകാരിയെ ഒടുവിൽ കണ്ടെത്തി

കണ്ടെത്തിയത് വീട്ടിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ

സിഡ്നി: പതിനെട്ട് ദിവസത്തോളമായി കാണാതിരുന്ന നാല് വയസ്സുകാരി ക്ലിയോയെ ഒടുവിൽ കണ്ടുകിട്ടി. കഴിഞ്ഞ ദിവസം പുലർച്ചെ കർനാർവോണിലെ അടഞ്ഞുകിടന്ന വീടിന്റെ പൂട്ടു തകർത്ത് പൊലീസ് സംഘം അകത്തുകയറി നടത്തിയ പരിശോധനയിലാണ് ക്ലീയൊ സ്മിത്തിനെ കണ്ടെത്തിയത്.

Also Read:ഗ്ലാസ്ഗോ ഉച്ചകോടിയിൽ ബൈഡനെ അനുഗമിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് കൊവിഡ്: ആശങ്കയേറുന്നു

വീടിനുള്ളിൽ കയറി ലൈറ്റുകൾ തെളിച്ചപ്പോൾ കളിപ്പാട്ടങ്ങളുമായി ഇരിക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി സന്തോഷവതിയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കും.

കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 36 വയസ്സുകാരനായ ഒരാൾക്കെതിരെ കേസെടുത്തു. സ്വയം പരുക്കേൽപ്പിച്ച ഇയാളെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയ ശേഷം ചോദ്യം ചെയ്യൽ ആരംഭിച്ചു.

പതിനെട്ട് ദിവസങ്ങൾക്ക് മുൻപ് പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കർനാർവോണിൽ അച്ഛനമ്മമാർക്കൊപ്പം ക്യാംപിങ്ങിനിടെ രാത്രി ടെന്റിൽ നിന്ന് ക്ലിയോയെ കാണാതാവുകയായിരുന്നു. നൂറ്റിയൻപതിലേറെ പേരടങ്ങുന്ന സംഘം നടത്തിയ തിരച്ചിലിനൊടുവിൽ നൂറ് കിലോമീറ്റർ അകലെയുള്ള കർനാർവോണിലെ അടഞ്ഞുകിടന്ന വീട്ടിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button