ThiruvananthapuramLatest NewsKeralaNews

കെഎസ്ആര്‍ടിസി പണിമുടക്ക് പൂര്‍ണ്ണം: എഐടിയുസി നാളെയും പണിമുടക്കും, പണിമുടക്കില്‍ വലഞ്ഞ് ജനം

സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂണിയന്‍ (എഐടിയുസി) പണിമുടക്ക് 24 മണിക്കൂറില്‍ നിന്ന് 48 മണിക്കൂറിലേക്ക് മാറ്റി

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത പണിമുടക്ക് പൂര്‍ണം. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങിയതോടെ യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 48 മണിക്കൂറാണ് വിവിധ യൂണിയനുകള്‍ കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂണിയന്‍ (എഐടിയുസി) പണിമുടക്ക് 24 മണിക്കൂറില്‍ നിന്ന് 48 മണിക്കൂറിലേക്ക് മാറ്റി.

ശമ്പളപരിഷ്‌കരണത്തില്‍ സമവായം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടത്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ഇന്നും നാളെയും, കെ.എസ്.ആര്‍.ടി.ഇ.എ., ബി.എം.എസ്. എന്നിവ വെള്ളിയാഴ്ചയും പണിമുടക്കും.

അതേസമയം പണിമുടക്കിനെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അവശ്യ സര്‍വീസ് നിയമമായ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button