Latest NewsSaudi ArabiaNewsInternationalGulf

എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് അധിക വേതനം നൽകണം: നിർദ്ദേശം നൽകി സൗദി അറേബ്യ

ജിദ്ദ: എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് അധിക വേതനം നൽകണമെന്ന നിർദ്ദേശം നൽകി സൗദി അറേബ്യ. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിശ്ചയിക്കപ്പെട്ട സമയത്തിൽ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഒരു മണിക്കൂറിന് തുല്യമായ വേതനവും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനവുമാണ് ഓവർടൈം വേതനമായി നൽകേണ്ടതെന്നാണ് നിർദ്ദേശം.

Read Also: കൊലപാതകം, വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതി : കാപ്പ നിയമപ്രകാരം യുവാവിനെ ജയിലില്‍ അടച്ചു

ദിവസം 8 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ് സ്വകാര്യ മേഖലയിലെ തൊഴിൽ സമയം. ഇതിൽ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് നിയമം അനുശാസിക്കുന്ന അധികവേതനം നൽകണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകിയത്. അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മുഴുവൻ സമയവും ഓവർടൈം ആയി കണക്കാക്കി അതിന് തത്തുല്യമായിട്ടാണ് വേതനം നൽകേണ്ടതെന്നും മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

Read Also: ‘യുദ്ധം നയിച്ച‌ വീര‌ൻ‌, ഒരു രാഷ്ട്രം തന്നെ സ്ഥാപിച്ചവർ‌’:വാരിയംകുന്നന്റെ സാങ്കല്പിക ചിത്രവുമായി അമീൻ, പങ്കുവെച്ച് റമീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button