Latest NewsKeralaNews

നികുതി കൊള്ള നടത്തുന്നത് ബിജെപിയാണോ സിപിഎം ആണോയെന്ന് മലയാളികൾ മനസിലാക്കട്ടെ: സർക്കാരിനെതിരെ വി മുരളീധരൻ

നികുതി കൊള്ളയെന്ന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച സിപിഎം സ്വന്തം വരുമാനത്തില്‍ നിന്ന് ചില്ലിക്കാശ് കുറയ്ക്കില്ലെന്നാണ് പറയുന്നത്

തിരുവനന്തപുരം : പെട്രോൾ, ഡീസൽ നികുതി കേന്ദ്രം കുറച്ചതിന് ആനുപാതികമായി ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ നികുതി കുറച്ചിരുന്നു. എന്നാൽ, കേരളം നികുതി കുറയ്‌ക്കില്ലെന്ന ധനമന്ത്രി കെ.എൻ ബാലഗോപാലാന്റെ പരാമർശത്തിനെതിരെ പ്രതികരിച്ച് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.  പ്രവൃത്തിയില്ല, പ്രസംഗം മാത്രമേയുള്ളൂവെന്ന് ഇതിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ വീണ്ടും തെളിയിച്ചിരിക്കുന്നു എന്നും മുരളീധരൻ പറഞ്ഞു. നികുതി കൊള്ള നടത്തുന്നത് ബിജെപിയാണോ സിപിഎം ആണോയെന്ന് മലയാളി മനസിലാക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  പ്രണയിക്കുന്നവരാണോ നിങ്ങൾ, നിങ്ങളുടെ പ്രണയത്തെ ആകർഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ ശീലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക!

കുറിപ്പിന്റെ പൂർണരൂപം :

പ്രവൃത്തിയില്ല, പ്രസംഗം മാത്രമേയുള്ളൂവെന്ന് ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാടിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ വീണ്ടും തെളിയിച്ചിരിക്കുന്നു… നികുതികൊള്ളയെന്ന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച സിപിഎം സ്വന്തം വരുമാനത്തില്‍ നിന്ന് ചില്ലിക്കാശ് കുറയ്ക്കില്ലെന്നാണ് പറയുന്നത്…

തനതുവരുമാനത്തിലെ കുറവും കടവുമാണ് നികുതി കുറയ്ക്കാത്തതിന് കേരള ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ ന്യായീകരണം…മഹാമാരി മൂലമുള്ള വരുമാന നഷ്ടം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും ഞെരുക്കത്തിലാക്കിയിട്ടുണ്ട്… കേരളത്തെക്കാള്‍ വരുമാനം കുറവുള്ള ഗോവയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഇന്ധന നികുതി കുറച്ചതെങ്ങനെയാണ്…?

Read Also  :   വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറ്റിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

കേരളത്തിന്‍റെ പൊതുകടം നാലുലക്ഷം കോടിക്ക് മുകളിലായെങ്കില്‍ കാരണം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ -ധനകാര്യമാനേജ്‌മെന്‍റിന്‍റെ പരാജയമാണ് … തിരഞ്ഞെടുപ്പ് ജയം മാത്രം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരിക്കോരിക്കൊടുത്ത ആനുകൂല്യങ്ങളും ഒന്നാം പിണറായി സര്‍ക്കാരിന്‍റെ പ്രചാരവേലയ്ക്ക് ഖജനാവ് ധൂര്‍ത്തടിച്ചതുമാണ് ഇപ്പോള്‍ മലയാളിയെ കടക്കാരനാക്കിയത്…. നികുതികൊള്ള നടത്തുന്നത് ബിജെപിയാണോ സിപിഎമ്മാണോയെന്ന് മലയാളി മനസിലാക്കട്ടെ….

 

shortlink

Related Articles

Post Your Comments

Related Articles


Back to top button