Latest NewsNewsIndia

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പുതിയ തൊട്ടുകൂടായ്​മക്ക്​ തുടക്കം കുറിച്ചു: മാപ്പ്​ പറയണമെന്ന് കേന്ദ്രമന്ത്രി

ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ദീപാവലി ആശംസയറിക്കാതെ പുതിയ തൊട്ടുകൂടായ്​മക്ക്​ തുടക്കം കുറിച്ചിരിക്കുകയാണെന്ന്​ കേന്ദ്രമന്ത്രി എൽ മുരുകൻ. ഹിന്ദുക്കളുടെ ഉത്സവമായ ദീപാവലിക്ക്​ അദ്ദേഹം ആശംസയറിയിച്ചിട്ടില്ലെന്നും ഇതിന്​ അദ്ദേഹം തമിഴ്​നാട്ടിലെ ജനങ്ങളോട്​ മാപ്പ്​ പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

അഹിന്ദുക്കളുടെ ഉത്സവങ്ങൾക്ക്​ സ്റ്റാലിൻ ആശംസ അറിയിക്കാറുണ്ടെന്നും എന്നാൽ, ഹിന്ദുക്കളുടെ ആഘോഷങ്ങളെ മനപ്പൂർവം ഒഴിവാക്കുകയാണെന്നും എൽ മുരുകൻ കുറ്റപ്പെടുത്തി.

പതിവുപോലെ ഇന്നും തീയതിയും ദിവസവും പത്രത്തിൽ കൃത്യമായി അച്ചടിച്ചിട്ടുണ്ട്, അഭിനന്ദനങ്ങൾ: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

അതേസമയം, സ്റ്റാലിൻ ദീപാവലി ആശംസകൾ അറിയിക്കാത്തതുമായി ബന്ധപ്പെട്ട്​ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണവുമായി എത്തിയത്​. അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡനും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും വരെ ദീപാവലി ആശംസയറിയിച്ചിട്ടും സ്റ്റാലിൻ ദീപാവലി ആശംസകൾ അറിയിച്ചില്ലെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. സ്റ്റാലിൻ സർക്കാർ എല്ലാവരേയും ഒരേപോലെ ഉൾക്കൊള്ളുന്നില്ലെന്നതിന്‍റെ തെളിവാണ് അദ്ദേഹം ദീപാവലി ആശംസകൾ അറിയിക്കാത്തത്​ എന്നാണ് പ്രധാന വിമർശനം​.

shortlink

Related Articles

Post Your Comments

Related Articles


Back to top button