Jobs & VacanciesLatest NewsEducationCareerEducation & Career

കൊങ്കണ്‍ റെയില്‍വേ: 139 അപ്രന്റിസ്, നവംബര്‍ 22 വരെ അപേക്ഷിക്കാം

യോഗ്യത പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 139 അപ്രന്റിസ് അവസരം. നവംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഒരു വര്‍ഷമാണ് പരിശീലന കാലാവധി. ബിഇ (സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്, മെക്കാനിക്കല്‍), ഡിപ്ലോമ (സിവില്‍, ഇലക്ട്രിക്കല്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

Read Also : ജോജു സദാചാര പൊലീസ് ചമഞ്ഞു, ഒത്തുതീര്‍പ്പില്‍ നിന്ന് ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഎം: കെ ബാബു

18 മുതല്‍ 01.10.21ന് 25 വയസ് കഴിയാന്‍ പാടില്ല. അര്‍ഹരായവര്‍ക്ക് പ്രായ പരിധിയില്‍ ഇളവ് അനുവദിക്കും. ബിരുദക്കാര്‍ക്ക് 4984 രൂപയും ഡിപ്ലോമക്കാര്‍ക്ക് 3542 രൂപയുമാണ് സ്‌റ്റൈപ്പെന്‍ഡ്. ഫീസ്: 100 രൂപ. യോഗ്യത പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. പട്ടികവിഭാഗം, സ്ത്രീകള്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല.

മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാനങ്ങളിലെ കെആര്‍സിഎല്‍ അധികാര പരിധിയില്‍ വരുന്ന ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. വിശദ വിവരങ്ങള്‍ക്ക് https://konkanrailway.com എന്ന വെബ്‌സെറ്റ് സന്ദര്‍ശിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button