Latest NewsNewsIndia

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധന വിലയില്‍ രാഷ്ട്രീയ പോര് : 15 സംസ്ഥാനങ്ങളില്‍ ഇന്ധന വില 100 ല്‍ താഴെ

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധന വിലയില്‍ രാഷ്ട്രീയ പോര് കനക്കുന്നു. പതിനഞ്ച് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലും പെട്രോള്‍ വില നൂറ് രൂപയില്‍ താഴെയായി. ഈ പതിനഞ്ച് സംസ്ഥാനങ്ങളില്‍ ഒഡീഷയൊഴിച്ചുള്ളതെല്ലാം ബിജെപി ഭരിക്കുന്നതോ സഖ്യകക്ഷിയുമായി ചേര്‍ന്നുള്ളതോ ആയ സംസ്ഥാനങ്ങളാണ്.

Read Also : തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പുതിയ തൊട്ടുകൂടായ്​മക്ക്​ തുടക്കം കുറിച്ചു: മാപ്പ്​ പറയണമെന്ന് കേന്ദ്രമന്ത്രി

മൊത്തത്തില്‍ 23 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും വാറ്റ് കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടക, ബീഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോഴും പെട്രോളിന് നൂറ് രൂപയില്‍ കൂടുതലാണ്. ഇത് മൂന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കേന്ദ്രവും സംസ്ഥാനവും വലിയ തോതില്‍ ഇവിടങ്ങളില്‍ നിരക്ക് കുറച്ചിട്ടുണ്ട്.

കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലും നൂറ് രൂപയ്ക്ക് മുകളിലാണ് പെട്രോള്‍ വില്‍ക്കുന്നത്. ദീപാവലി ദിനത്തിന് ഒരു ദിവസം മുമ്പാണ് ഇന്ധന വില കേന്ദ്രം കുറയ്ക്കുന്നത്. കേന്ദ്രം നിരക്ക് കുറച്ചതിന് പിന്നാലെ 16 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളുമാണ് വാറ്റില്‍ കുറവ് വരുത്തിയത്. ഇത് ഇന്ധനത്തില്‍ മേലുള്ള സംസ്ഥാന നികുതിയാണ്. പന്ത്രണ്ട് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണപ്രദേശവും നികുതി കുറയ്ക്കാന്‍ തയ്യാറായിട്ടില്ല.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, അസം, ചണ്ഡീഗഡ്, ഗോവ, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, സിക്കിം, അരുണാചല്‍ പ്രദേശ്, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, പുതുച്ചേരി, എന്നിവിടങ്ങളിലാണ് നൂറ് രൂപയ്ക്ക് താഴെ പെട്രോള്‍ ലഭ്യമാകുന്നത്. കേരളം അടക്കം 13 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറും ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പറയുന്നു. മഹാരാഷ്ട്ര,ഡല്‍ഹി, ബംഗാള്‍, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, മേഘാലയ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍, എന്നീ സംസ്ഥാനങ്ങളിലാണ് നൂറ് രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വിലയുള്ളത്. ഒഡീഷയില്‍ മാത്രമാണ് നിരക്ക് കുറച്ചത്. ഇത് ബിജെപി ഭരിക്കാത്ത സംസ്ഥാനമാണ്. ഇവിടെ മൂന്ന് രൂപയാണ് വാറ്റ് കുറച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button