Latest NewsCricketNewsIndiaSports

ട്വെന്റി 20 ലോകകപ്പ്: അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യയെ പുറത്താക്കി ന്യൂസിലാൻഡ് സെമിയിൽ

അബുദാബി: ട്വെന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. അഫ്ഗാന്‍ ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം കിവീസ് 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.

Also Read:കാനഡയിലും ആവേശമായി ദീപാവലി: ദേശീയ ഹോക്കി ലീഗ് ടീമിന്റെ ജേഴ്സിയിൽ ദീപാവലി ആശംസകൾ ചിത്രീകരിച്ചു

അഫ്ഗാനിസ്ഥാന്റെ തോൽവിയോടെ ഇന്ത്യ ലോകകപ്പിന്റെ സെമി കാണാതെ പുറത്തായി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 48 പന്തിൽ 73 റൺസെടുത്ത നജീബ് സദ്രാൻ അഫ്ഗാനിസ്ഥാന് വേണ്ടി മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.

നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടാണ് കിവീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്. ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസിലാൻഡ് ബാറ്റിംഗിൽ മാർട്ടിൻ ഗപ്ടിൽ 28 റൺസെടുത്തു. നായകൻ കെയ്ൻ വില്ല്യംസൺ 42 പന്തിൽ 40 റൺസുമായും കോൺവെ 32 പന്തിൽ 36 റൺസുമായും പുറത്താകാതെ നിന്നു.

പാകിസ്താനാണ് ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തിയ ആദ്യ ടീം.

shortlink

Related Articles

Post Your Comments

Related Articles


Back to top button