
കൊല്ലം: കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രന്‍ (55) ഭാര്യ അനിത (50) മക്കളായ ആദിത്യ രാജ് (24) അമൃത ( 21) എന്നിവരാണ് മരിച്ചത്. മൂന്നുപേരെ വെട്ടേറ്റ നിലയിലും ഒരാളെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
Read Also: കൊടും ക്രൂരതയുമായി താലിബാൻ, യുവാവിനെ ക്രൂരമായി മർദിച്ചതിന് ശേഷം വെടിവെച്ചു കൊന്നു: വീഡിയോ
രാജേന്ദ്രനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരം പുലര്‍ന്ന് ഏറെ നേരം കഴിഞ്ഞിട്ടും വീട്ടുകാരെ പുറത്ത് കാണാതെ വന്നതോടെ അയല്‍വാസികള്‍ അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്നാണ് മരണവിവരം പുറത്തറിയുന്നത്.
Post Your Comments