KeralaLatest NewsNews

ബ്രാൻഡ് മാറി അടിച്ചോ സാറെ, വന്ന വഴി മറക്കല്ലേ വീണു പോകും: പ്രിയദർശനോട് ആരാധകൻ

OTT ക്ക് വേണ്ടാത്ത പടങ്ങൾ ആണ് തിയേറ്ററിൽ വരുന്നത് പോലും

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ തുറന്നുക്കഴിഞ്ഞു. മോഹൻലാൽ ആരാധകർ ആവേശത്തോടെ കാത്തിരുന്ന മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രം തിയറ്റർ റിലീസ് ഉണ്ടാകില്ലെന്നും ഒടിടി റിലീസ് ആകും ചിത്രത്തിന്റെതെന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞതിന് പിന്നാലെ വിമർശനങ്ങൾ ഉയർന്നിരുന്നു. ആളില്ലാതിരുന്ന തിയറ്ററുകൾക്ക് പുതു ജീവൻ വയ്ക്കാൻ മരക്കാരിലൂടെ കഴിയുമെന്ന് ചിന്തിച്ച തിയറ്റർ ഉടമകൾ ഇപ്പോൾ നിരാശയിലാണ്.

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനു എതിരെ ശക്തമായ വിമർശനമാണ് തിയറ്റർ ഉടമകൾ ഉയർത്തിയത്. ഈ സാഹചര്യത്തിൽ OTT ക്ക് വേണ്ടാത്ത പടങ്ങൾ ആണ് തിയേറ്ററിൽ വരുന്നത് എന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുകൾ വിവാദത്തിൽ. ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ റിലീസിനെയാണ് പ്രിയദർശൻ സൂചിപ്പിച്ചതെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ ഉണ്ടാകുകയും വിമർശനങ്ങൾ വരുകയും ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തിൽ സിനിമാ പ്രാന്തനിൽ അരുൺ എന്ന ആരാധകൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

read also: മമ്മൂട്ടിയും മോഹന്‍ലാലും അഹങ്കാരം കാണിച്ചാല്‍ ക്ഷമിച്ചെന്നിരിക്കും, പക്ഷെ നിന്നെ പോലുള്ളവർ കാണിച്ചാല്‍ ക്ഷമിക്കില്ലെടോ

‘OTT ക്ക് വേണ്ടാത്ത പടങ്ങൾ ആണ് തിയേറ്ററിൽ വരുന്നത് പോലും’.
അതെന്തുവാ പ്രിയൻ സാറെ ഒരു മാതിരി ആവിഞ്ഞ ഡയലോഗ് . അതോ ബ്രാൻഡ് മാറി അടിച്ചോ, കുറുപ്പ്, അണ്ണാത്തെ ഒക്കെ കിട്ടിയാൽ OTT എടുക്കില്ലേ, വെള്ളിത്തളിക നീട്ടി വാങ്ങി കൊണ്ട് പോകും. 2018 ൽ നിങ്ങൾ മരക്കാർ തുടങ്ങുമ്പോൾ OTT പോയിട്ട് T പോലും ഇല്ലാരുന്നല്ലോ, ഇപ്പോൾ തിയറ്റർ ഒക്കെ അങ്ങ് അഴുക്ക ആയോ, വന്ന വഴി മറക്കല്ലേ സാറെ.. വീണു പോകും.

NB : സംഗതി നമ്മൾ രണ്ടാളും ആലപ്പുഴക്കാരാണ്, രണ്ടാളും ലാൽ ഫാൻസ്‌ ആണ്, കൂളിംഗ് ഗ്ലാസും വെക്കും. എങ്കിലും ഞാൻ ന്യായത്തിന്റെ കൂടെയാ.. ‘- അരുൺ കുറിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button