KeralaLatest NewsIndia

മോഡലുകള്‍ ഉൾപ്പെടെ മൂന്നുപേർ മരിച്ച അപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍: കൂടുതൽ വിവരങ്ങൾ പുറത്ത്

പുലർച്ചെയുണ്ടായ അപകടത്തില്‍ 2019 ലെ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും അന്നുതന്നെ മരിച്ചു.

കൊച്ചി∙ മുൻ മിസ് കേരള അടക്കം മൂന്നു പേർ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. മാള സ്വദേശി അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്. അബ്ദുല്‍ റഹ്മാന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഈ മാസം ഒന്നിനാണ് അപകടമുണ്ടായത്. പുലർച്ചെയുണ്ടായ അപകടത്തില്‍ 2019 ലെ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും അന്നുതന്നെ മരിച്ചു.

ഇവർക്കൊപ്പം ഉണ്ടായിരുന്ന തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ആഷിഖ്. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ പ്രധാന റോഡിനേയും സര്‍വീസ് റോ‍ഡിനേയും വേര്‍തിരിക്കുന്ന ഡിവൈഡറിലെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത് എന്നാണ് ഡ്രൈവറുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button