AustraliaCricketLatest NewsIndiaNewsInternational

മാക്‌സ്‌വെൽ ഇന്ത്യയുടെ മരുമകനാകുന്നു: പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കും

ഇന്ത്യൻ ഫാർമസിസ്റ്റ് വിനി രാമനാണ് മാക്‌സ്‌വെലിന്റെ വധു

ദുബായ്: ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കുമെന്ന് സൂചന. മാർച്ച് ഏപ്രിൽ മാസത്തിലാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പാക് പര്യടനം. എന്നാൽ ഈ കാലയളവിൽ ഇന്ത്യൻ ഫാർമസിസ്റ്റായ കാമുകി വിനി രാമനുമായുള്ള മാക്‌സ്‌വെല്ലിന്റെ വിവാഹം നടക്കുമെന്നാണ് വിവരം. 2020 മാർച്ചിൽ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിവാഹം മാറ്റി വെക്കുകയായിരുന്നു.

Also Read:പാകിസ്ഥാനിൽ മതവിവേചനം തുടരുന്നു: ക്ഷേത്രം നിർമ്മിക്കാൻ അനുവദിച്ച ഭൂമി തിരിച്ചെടുത്തു

പാകിസ്ഥാൻ പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാക്‌സ്‌വെല്ലിനെ ഉൾപ്പെടുത്തിയേക്കും. എന്നാൽ പരമ്പരയിൽ താൻ കളിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് താരം പറഞ്ഞു. തന്റെ ഭാവി വധുവിന്റെ കൂടി അഭിപ്രായം ചോദിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും താരം കൂട്ടിച്ചേർത്തു.

ദുബായിൽ നടക്കുന്ന ട്വെന്റി 20 ലോകകപ്പ് സെമി ഫൈനലിൽ പാകിസ്ഥാനെതിരെ മാക്‌സ്‌വെൽ കളിക്കുന്നുണ്ട്. യു എ ഇയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button