Latest NewsSaudi ArabiaNewsInternationalGulf

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: ബീച്ചിലും നടപ്പാതകളിലും പ്രവേശനാനുമതി നൽകി സൗദി

റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി സൗദി അറേബ്യ. കോവിഡ് പ്രതിരോധ വാക്‌സിൻ പൂർണമായി എടുത്തവർക്ക് പാർക്കിലും ബീച്ചിലും നടപ്പാതകളിലും സൗദി പ്രവേശനാനുമതി നൽകി. ഇവർക്കു തുറസ്സായ സ്ഥലങ്ങളിൽ അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ വേണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. എന്നാൽ സ്റ്റേഡിയം പോലെ ജനങ്ങൾ തിങ്ങിക്കൂടുന്ന സ്ഥലത്തും ഷോപ്പിങ് മാൾ പോലെ അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാണ്. പബ്ലിക് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: നാട്ടിലെ ദീപാവലി ആഘോഷം കഴിഞ്ഞ് ഗള്‍ഫില്‍ ആഘോഷിക്കാനായി കമ്പിത്തിരിയും പൂത്തിരിയും ബാഗില്‍ വെച്ചു : യുവാവ്‌ അറസ്റ്റില്‍

കോവിഡ് വൈറസ് ബാധയിൽ നിന്നും തൊഴിലാളികൾ, സന്ദർശകർ, ഉപഭോക്താക്കൾ, വിനോദ സൗകര്യങ്ങളുടെ ചുമതലയുള്ളവർ തുടങ്ങിയവരെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. വാക്‌സിൻ ഡോസ് പൂർണ്ണമായും സ്വീകരിച്ചുവെന്നതിന്റെ തെളിവ് കാണിക്കേണ്ടത് തവക്കൽനാ ആപ്പിലാണ്. വാക്‌സിൻ എടുക്കുന്നതിൽ ഇളവുള്ളവർ അക്കാര്യം ആപ്പിൽ കാണിക്കണം. തെരുവു കച്ചവടം അനുവദിക്കില്ലെന്നും നിശ്ചിത സ്ഥലത്തുമാത്രമേ ഭക്ഷണം വിളമ്പാവൂവെന്നും അധികൃതർ വിശദമാക്കി.

പൊതുസ്ഥലത്തു ഇടപഴകുന്നവർ 40 സെക്കൻഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ചോ 20 സെക്കന്റുകൾ സാനിട്ടൈസർ ഉപയോഗിച്ചോ ഇടയ്ക്കിടെ കൈ കഴുകണമെന്നും നിർദ്ദേശമുണ്ട്. പാർക്കിലെയും ബീച്ചിലെയും ജീവനക്കാർ മാസ്‌കും കയ്യുറയും നിർബന്ധമായും ധരിക്കണം.

Read Also: അമേരിക്ക കോടികള്‍ മുടക്കിയത് പാഴായി, താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് ഈ ഒരൊറ്റ കാരണത്താല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button