Latest NewsUAENewsInternationalGulf

കോവിഡ് പ്രതിരോധം: ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ എത്രയും വേഗം കുത്തിവെയ്‌പ്പെടുക്കണമെന്ന് യുഎഇ

ദുബായ്: കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിൽ അർഹതയുള്ളവർ എത്രയും വേഗം കുത്തിവെയ്‌പ്പെടുക്കണമെന്ന് യുഎഇ. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് നിർദ്ദേശം. യു എ ഇ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: ‘ചൈനീസ് നേതാക്കൾക്ക് വ്യത്യസ്ത സംസ്കാരങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവില്ല‘: ഇന്ത്യയിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ദലൈ ലാമ

അടുത്ത് തന്നെ വിദേശത്തേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവർ ബൂസ്റ്റർ ഡോസ് നിർബന്ധമായും സ്വീകരിക്കണമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ കോവിഡ് വൈറസ് സാഹചര്യം അധികൃതർ തുടർച്ചയായി വിലയിരുത്തുന്നതായും അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് സുരക്ഷാ നിബന്ധനകളിൽ മാറ്റം വരുത്തിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Read Also: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ: ബീച്ചിലും നടപ്പാതകളിലും പ്രവേശനാനുമതി നൽകി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button