Latest NewsNewsLife StyleFood & Cookery

തയ്യാറാക്കാം പോഷകസമ്പുഷ്ടമായ ഓട്സ് ഉപ്പ്മാവ്

ഓട്ട്സ് ഒട്ടും ഇഷ്ടമില്ലാത്തവര്‍ പോലും ഈ ഉപ്പ്മാവ് കഴിക്കുമെന്നതിൽ സംശയമില്

ഓട്സിൽ പ്രോട്ടീന്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഓട്സ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഓട്സ് ഉപ്പ്മാവ്. ഓട്ട്സ് ഒട്ടും ഇഷ്ടമില്ലാത്തവര്‍ പോലും ഈ ഉപ്പ്മാവ് കഴിക്കുമെന്നതിൽ സംശയമില്ല.

പ്രമേഹമുള്ളവര്‍ക്കും വണ്ണം കുറക്കാനാഗ്രഹിക്കുന്നവര്‍ക്കും കഴിക്കാവുന്ന ഒരു ആരോ​ഗ്യദായകമായ വിഭവം കൂടിയാണിത്. പ്രഭാത ഭക്ഷണമായും അത്താഴമായും ഈ വിഭവം കഴിക്കാം. തയ്യാറാക്കുന്ന വിധം നോക്കാം.

ചേരുവകള്‍

നെയ്യ് – 1 ടേബിള്‍സ്പൂണ്‍

കശുവണ്ടിപരിപ്പ് – 5

കടുക് – 1 ടീസ്പൂണ്‍

കറിവേപ്പില- ആവശ്യത്തിന് ഇഞ്ചി – 1 ഇഞ്ച് കഷ്ണം (പൊടിയായി അരിഞ്ഞത്)

പച്ച മുളക് – 1 പൊടിയായി അരിഞ്ഞത്

കായപ്പൊടി – 1/4 ടീസ്പൂണ്‍

വെള്ളം – 2 1/2 കപ്പ്

സവാള – 1

ഓട്സ് – 1

കപ്പ് കടല (ബേബി ചിക്ക് പീ, വറുത്തു പൊടിച്ചത്) – 1 ടേബിള്‍സ്പൂണ്‍

കാരറ്റ് – 1/2 കപ്പ് (ആവിയില്‍ വേവിച്ചത്)

ബീന്‍സ് – 1/2 കപ്പ് (ആവിയില്‍ വേവിച്ചത്)

സ്വീറ്റ് കോണ്‍ – 1/2 കപ്പ് (ആവിയില്‍ വേവിച്ചത്)

ഉപ്പ് – ആവശ്യത്തിന്

മല്ലിയില – ആവശ്യത്തിന്

Read Also :ഹൈപ്പോതൈറോയ്ഡിസം നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മതി

തയാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണയൊഴിച്ച്‌ കശുവണ്ടി പരിപ്പ് വറുത്തെടുക്കുക. ഇതിലേക്ക് കടുക്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി, കായം എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാളയും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റി എടുക്കുക.

അതിന് ശേഷം വറുത്തെടുത്ത ഓട്സ്, സ്വീറ്റ് കോണ്‍, കാരറ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. രണ്ടര കപ്പ് തിളച്ച വെള്ളം ഒഴിച്ച്‌ തീ കൂട്ടി, അടച്ച്‌ വെച്ച്‌ 10 മിനിറ്റ് വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. മല്ലിയില കൊണ്ട് അലങ്കരിച്ച്‌ വിളമ്പാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button