Latest NewsNewsIndia

കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം, ഇല്ലെങ്കില്‍ ഞങ്ങള്‍ വീട്ടിലേയ്ക്ക് മടങ്ങില്ല : രാകേഷ് ടികായത്

നിയമങ്ങള്‍ പിന്‍വലിച്ചെങ്കില്‍ മാത്രമേ തങ്ങള്‍ വീടുകളിലേയ്ക്ക് മടങ്ങുകയുള്ളൂ എന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി : കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് . നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും ടികായത്ത് ട്വിറ്ററില്‍ കുറിച്ചു. നിയമങ്ങള്‍ പിന്‍വലിച്ചാല്‍ പ്രതിഷേധം അവസാനിപ്പിക്കാമെന്നും ടികായത് പറഞ്ഞു.

Read Also : സുഹൃത്തായ യുവതിയുടെയും കാമുകന്റെയും അശ്‌ളീല ദൃശ്യങ്ങൾ പകർത്തി മകന് അയച്ചുകൊടുത്തു, പണം തട്ടാൻ ശ്രമം: അറസ്റ്റ്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെങ്കില്‍ സമരം തുടരാനാണ് തീരുമാനം. നിയമങ്ങള്‍ പിന്‍വലിക്കുന്നതിലൂടെ മാത്രമേ തങ്ങള്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറുകയുള്ളൂ. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സമരം തുടരാനും, അത് രാജ്യവ്യാപകം ആക്കാനുമാണ് ആലോചനയെന്നും ടികായത്ത് വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ പ്രതിഷേധക്കാരെ വീടുകളിലേക്ക് മടക്കി അയക്കാന്‍ സാധിക്കുകയുള്ളൂവെന്നും ടികായത് ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button