Latest NewsUAENewsInternationalGulf

2023 ലെ കാലാവസ്ഥാ ഉച്ചകോടിയ്ക്ക് വേദിയാകാൻ യുഎഇ: അർഹിക്കുന്ന നേട്ടമെന്ന് ശൈഖ് മുഹമ്മദ്

അബുദാബി: 2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടിയ്ക്ക് വേദിയാകാൻ യുഎഇ. COP28 ഉച്ചകോടിയുടെ വേദിയാകുന്നതിനായി യുഎഇയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: കപ്പലണ്ടി തിന്നാൻ മാസ്ക് മാറ്റിയ പാവത്തിന് പിഴ: മാസ്കില്ലാതെ മുഖ്യന്റെ മകൾക്കും മരുമകനും ബീച്ചിൽ ഉല്ലസിക്കാൻ എസ്കോർട്ട്

ഗ്ലാസ്‌ഗോയിൽ വെച്ച് നടക്കുന്ന ഇത്തവണത്തെ COP26 കാലാവസ്ഥാ ഉച്ചകോടിയിലാണ് ഇക്കാര്യം പ്രഖ്യാപിക്കപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി യു എ ഇ മുന്നോട്ട് വെക്കുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്. ആഗോളതലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥാ ഉച്ചകോടിയായ COP28-ന് 2023-ൽ വേദിയാകുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടതിൽ യുഎഇ അഭിനന്ദിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. യുഎഇ അർഹിക്കുന്ന ഒരു നേട്ടമാണിത്. ഈ ഉച്ചകോടി വൻ വിജയമാക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങളും യുഎഇയുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുത്തുന്നതാണ്. നമ്മുടെ ഗ്രഹത്തിന്റെ സംരക്ഷണത്തിനായുള്ള ആഗോള കാലാവസ്ഥാ പ്രവർത്തനങ്ങളിൽ യു എ ഇയുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം 2023-ലെ COP28 സമ്മേളനത്തിന് വേദിയാകുന്നതിനായി യു എ ഇ തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ അഭിമാനമുണ്ടെന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പ് വരുത്തുന്നതിനും, സുസ്ഥിരമായ ഒരു ഭാവി നിർമ്മിക്കുന്നതിനമായുള്ള ആഗോള ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതിനായി അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Read Also: തമിഴ്നാട് വെള്ളം കൊണ്ട് പോകുന്നത് കുറച്ചു: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വർധനവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button