IdukkiLatest NewsKeralaNattuvarthaNews

മുതുവാക്കുടി, വാതുക്കാപ്പ് മേഖലയിൽ കാട്ടനക്കൂട്ടമിറങ്ങി ഏലച്ചെടികൾ നശിപ്പിച്ചു

രണ്ട് കുഞ്ഞുങ്ങളടക്കം ഏഴ് കാട്ടാനകളാണ് എത്തിയത്

രാജകുമാരി : കാട്ടാനക്കൂട്ടമിറങ്ങി നിരവധി പേരുടെ കൃഷിയിടങ്ങൾ നശിപ്പിച്ചു. രാജകുമാരി ഗ്രാമപഞ്ചായത്തിലെ മുതുവാക്കുടി, വാതുക്കാപ്പ് മേഖലയിൽ ഞായറാഴ്ച്ച രാത്രിയോടെയാണ് കാട്ടാനക്കൂട്ടമിറങ്ങിയത്.

രണ്ട് കുഞ്ഞുങ്ങളടക്കം ഏഴ് കാട്ടാനകളാണ് എത്തിയത്. കാട്ടാന ഇറങ്ങിയത് പ്രദേശത്ത് ഭീതി പരത്തി. വീടുകൾക്ക് സമീപം വരെ എത്തിയ ഇവയെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ചേർന്ന് ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് വനമേഖലയിലേക്ക് തിരികെ ഓടിച്ചു വിട്ടത്.

Read Also : ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച്‌ അനധികൃത മദ്യക്കച്ചവടം : യുവാവ് പിടിയിൽ

ജോയി പുത്തൻപുരയ്ക്കൽ, എൽദോസ് ചിറ്റേഴത്ത്, രാജു മൂഞ്ഞേലി എന്നിവരുടെ എലത്തോട്ടങ്ങളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇവ കടന്നു വന്ന ഏലത്തോട്ടങ്ങൾ ഭാഗികമായി നശിപ്പിക്കപ്പെട്ട നിലയിലാണ്. തുടർന്ന് ഇവിടങ്ങളിലെ ഏലത്തോട്ടങ്ങളിൽ ഏലക്കാ വിളവെടുപ്പ് നിർത്തിവച്ചു. വാതുകാപ്പിന് സമീപ മേഖലകളിൽ ആനകൾ മുമ്പും എത്തിയിട്ടുണ്ടെങ്കിലും ആനയിറങ്കൽ മേഖലയിൽ ആദ്യമായാണ് ആനക്കൂട്ടം എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button