Latest NewsNewsFootballSports

ലോകകപ്പ് യോഗ്യത മത്സരം: അർജന്റീന ബ്രസീൽ പോരാട്ടം നാളെ, നെയ്മർ പുറത്ത്

ബ്രസീലിയ: ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ അർജന്റീന നാളെ ബ്രസീലിനെ നേരിടും. ഇന്ത്യ സമയം രാവിലെ അഞ്ച് മണിക്കാണ് മത്സരം. നാളെ നടക്കുന്ന മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്തിയാൽ അർജന്റീനയ്ക്ക് ഖത്തർ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിക്കാം.

അതേസമയം, നാളെ നടക്കുന്ന മത്സരത്തിൽ ബ്രസീൽ നിരയിൽ നെയ്മർ കളിക്കില്ല. തുടയെല്ലിന് പരിക്കേറ്റ നെയ്മർ അർജന്റീനയ്ക്ക് എതിരായ മത്സരത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ബ്രസീൽ അറിയിച്ചു. താരം ടീം ക്യാമ്പ് വിട്ടു. പാരീസിൽ എത്തിയാൽ ഉടനെ താരം കൂടുതൽ ചികിത്സ നേടും.

Read Also:- ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇറ്റലിക്ക് സമനില: യോഗ്യത നേടാൻ പ്ലേ ഓഫ് കടമ്പ

എന്നാൽ പരിക്ക് പൂർണ്ണമായും ഭേദമായ ലയണൽ മെസ്സി നാളെ അർജന്റീനയ്ക്ക് വേണ്ടി ആദ്യ ഇലവനിൽ തന്നെ ഇറങ്ങും. വിജയിച്ച് ലോകകപ്പ് യോഗ്യത ഉറപ്പിക്കനാകും അർജന്റീനയുടെ ലക്ഷ്യം. ബ്രസീൽ ഇതിനകം തന്നെ യോഗ്യത നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button