KeralaLatest NewsNews

മാദ്ധ്യമപ്രവര്‍ത്തകന്റെ ആത്മഹത്യ : നിര്‍ണായക വിവരങ്ങളുമായി പൊലീസ്

കോട്ടയം: ട്വന്റിഫോര്‍ ചാനലിലെ മാദ്ധ്യമപ്രവര്‍ത്തകന്റെ മരണത്തിനു പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്ന് പൊലീസ്. കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ സി.ജി ദില്‍ജിത്തിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ജോലി സ്ഥലത്തെ പ്രശ്നങ്ങളെ കുറിച്ച് വിരമൊന്നും ഇല്ലെന്നും വിശദീകരിച്ചു.

സ്നേഹത്തോടെ എല്ലാവരോടും ഇടപെടുന്ന വ്യക്തിയായിരുന്നു 32 കാരനായ ദില്‍ജിത്ത്. പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ എല്ലാം വലിയ സുഹൃത്ത് ബന്ധവുമുണ്ടായിരുന്നു. അതുകൊണ് തന്നെ ഞെട്ടലോടെയാണ് മാദ്ധ്യമ ലോകം ദില്‍ജിത്തിന്റെ മരണവാര്‍ത്ത ഉള്‍ക്കൊണ്ടത്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദില്‍ജിത്ത് കഴിഞ്ഞ ഏഴ് വര്‍ഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.

ട്വന്റിഫോറിന്റെ തുടക്കം മുതല്‍ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. കൈരളി ടിവി അടക്കമുള്ള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യത്യസ്തമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദില്‍ജിത്ത് ശ്രദ്ധേയനായിരുന്നു.

പത്ത് മാസം മുമ്പായിരുന്നു ദില്‍ജിത്തിന്റെ വിവാഹം. അതിന് ശേഷം ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെ കതകു തുറന്ന ദില്‍ജിത്തിന്റെ അച്ഛനാണ് മരണം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് അമ്മാവനെത്തി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. ഉറക്ക ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യ. ഗുളികയുടെ കുപ്പിയും മറ്റും പൊലീസിന് കിട്ടിയിട്ടുണ്ട്.

ആത്മഹത്യാ കുറിപ്പൊന്നും ദില്‍ജിത്തിന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയില്ലെന്നും പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിശദമായ മൊഴിയും എടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button