Jobs & VacanciesLatest NewsEducationCareerEducation & Career

ട്രഷറി വകുപ്പില്‍ ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നു

www.treasury.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം

കേരള ട്രഷറി വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നു. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ട്രഷറീസിലായിരിക്കും നിയമനം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ബിടെക് (സിഎസ് / ഐടി), എംടെക് (സിഎസ് / ഐടി), എംസിഎ (സിഎസ് / ഐടി), IBM DB2 സര്‍ട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍.

Read Also : സ്ത്രീകളുടെ യാത്രാ സുരക്ഷ: ‘നിര്‍ഭയ’ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ, പ്രമുഖ സ്വകാര്യ കമ്പനികളിലോ IBM DB2 സര്‍ട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍ ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ടുള്ള അഞ്ച് വര്‍ഷത്തിന് മുകളിലുള്ള പ്രവൃത്തി പരിചയം ഉണ്ടാവണം. സര്‍ക്കാര്‍ പദ്ധതികളില്‍ പ്രവര്‍ത്തിച്ച പരിചയം അഭിലഷണീയം. മാസം 85,000 രൂപയാണ് വേതനം.

അപേക്ഷകര്‍ക്ക് 22 വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 50 വയസ്. www.treasury.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പകര്‍പ്പ് [email protected] സമര്‍പ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button