ErnakulamKeralaLatest NewsNewsCrime

മോഡലുകളുടെ അപകട മരണം: കൂടുതല്‍ വ്യക്തത തേടാന്‍ പൊലീസ്, ഹോട്ടലുടമയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും

ഹോട്ടല്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന രണ്ടാമത്തെ ഡിവിആര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് ഇയാളോട് നിര്‍ദേശിച്ചിട്ടുണ്ട്

കൊച്ചി: മുന്‍ മിസ് കേരള അടക്കമുള്ള മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത തേടാന്‍ പൊലീസ്. മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമ റോയി ജെ വയലാറ്റിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ മണിക്കൂറുകളോളമാണ് ഹോട്ടലുടമയെ ചോദ്യം ചെയ്തത്.

Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

ഹോട്ടല്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന രണ്ടാമത്തെ ഡിവിആര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് ഇയാളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഡിവിആറില്‍ നിര്‍ണായക വിവരം ഉണ്ടന്നാണ് സൂചന. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും റോയ് ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റ് നടപടിയിലേക്ക് കടക്കുമെന്ന പൊലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇയാള്‍ ഇന്നലെ ഹാജരായത്.

ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചത്. അതേസമയം കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button