KeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .ഒന്‍പത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാക‍ു‍‍ളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

Also Read:നീരൊഴുക്ക് ശക്തം: മുല്ലപ്പെരിയാറിനു പിന്നാലെ ഇടുക്കി ഡാമും തുറക്കും, പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിർദേശം

ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദം തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് കേരളത്തിലും മഴ മുന്നറിയിപ്പ് നല്‍കിയത്. മലയോര മേഖലകളില്‍ മഴ ശക്തമാകാനാണ് സാധ്യത. ഇരട്ട ന്യൂനമര്‍ദം നിലവിലുണ്ടെങ്കിലും കേരളത്തില്‍ വലിയ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം.

അതേസമയം, വലിയ നാശ നഷ്ടങ്ങളാണ് മഴ സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. പലയിടത്തും വീടുകളിൽ വെള്ളം കയറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button