WayanadKeralaNattuvarthaLatest NewsNews

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം : പൊലീസ് മേധാവിയോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍

കേസില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് കളക്ടര്‍

വയനാട് : ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി ജില്ലാ കളക്ടര്‍. കേസില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് കളക്ടര്‍ പറഞ്ഞു.

വയനാട് മീനങ്ങാടിയിലെ അപ്പാട് അത്തിക്കടവ് പണിയ കോളനിയിലെ 22 വയസ്സുകാരനായ ദീപുവിനെ ഒരാഴ്ച്ച മുന്‍പാണ് കാര്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ദീപു രണ്ട് കിലോമീറ്ററോളം കാര്‍ ഓടിച്ചു എന്നാണ് പൊലീസിന്റെ ആരോപണം. എന്നാല്‍ സൈക്കിള്‍ പോലും ഓടിയ്ക്കാന്‍ അറിയാത്ത ദീപുവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ദീപുവിന്റെ കുടുംബം പറയുന്നത്.

Read Also : കടുവയുടെ ആക്രമണം : എ​സ്​​റ്റേ​റ്റ്​ തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്, ഒരാൾക്ക് വീണ് പരിക്ക്

അതേസമയം ദീപു കുറ്റം സമ്മതിച്ചു എന്നാണ് മീനങ്ങാടി പൊലീസിന്റെ വാദം. എന്നാല്‍ ദീപുവിനെ ക്രൂരമായി മര്‍ദിച്ച് പൊലീസ് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ദീപു നിലവില്‍ മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡിൽ കഴിയുകയാണ്.

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും നേരത്തെ എസ്.പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button