KeralaNattuvarthaLatest NewsNewsIndia

തുടർച്ചയായ പ്രകൃതി ക്ഷോഭങ്ങൾ, വീടും കിടപ്പാടവും നഷ്ടപ്പെട്ട മനുഷ്യർ: വേണോ ഈ കെ റെയിൽ?

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതിയ്ക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. തുടർച്ചയായ പ്രകൃതി ക്ഷോഭങ്ങൾ മൂലം വീടും കിടപ്പാടവും നഷ്ടപ്പെട്ട മനുഷ്യർ ദിനം പ്രതി കൂടിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ റെയിൽ പദ്ധതിയ്ക്ക് വേണ്ടി സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്.

Also Read:എതിർപ്പുകൾ മറികടന്ന് ലോകരാഷ്‌ട്രങ്ങളുമായി കൂടുതല്‍ അടുത്ത് തായ്‌വാൻ

നിലവിൽ ഏറ്റവും പ്രധാനമായത് കൂടുതൽ അപകടകരമായ സാഹചര്യങ്ങൾ പരിസ്ഥിതിയിൽ സൃഷ്ടിക്കാതെ എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ പുനരധിവസിപ്പിക്കുക എന്നതാണെന്ന് സാമൂഹ്യമാധ്യമങ്ങളും മറ്റും വിലയിരുത്തുന്നു. കെ റെയിൽ പദ്ധതിയ്ക്ക് പിറകെ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത്.

അതേസമയം, തുടര്‍ച്ചയായ മഴ, പ്രളയം എന്നീ സാഹചര്യത്തില്‍ അതിവേഗ റെയിലിന്റെ ഘടനയില്‍ കൂടുതല്‍ മാറ്റംവരുത്തേണ്ടിവരുമെന്നാണ് സർക്കാർ ഇതിവൃത്തങ്ങളിൽ നിന്നുള്ള സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button