MalappuramKeralaNattuvarthaLatest NewsNews

കാർ നിയന്ത്രണം വിട്ട് അപകടം : മതിൽ ഇടിച്ച് തകർത്തു

കുന്നംകുളം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടം വരുത്തിയത്

ചങ്ങരംകുളം: കാർ നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് തകർത്തു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. കോക്കൂരിൽ ആണ് അപകടം നടന്നത്. ചാലിശ്ശേരി ഭാഗത്തേക്ക് പോകുന്ന കുന്നംകുളം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടം വരുത്തിയത്.

കാർ അമിത വേഗതയിലാണ് വന്നതെന്നും കാറിലുള്ളവർ മദ്യപിച്ചിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Read Also : സെപ്ടിക് ടാങ്കിന് മുകളിലൂടെ നടക്കവേ സ്ലാബ് തകർന്ന് കുഴിയിൽ വീണു : വയോധികയ്ക്ക് ഗുരുതര പരിക്ക്

യുവാക്കളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. യുവാക്കൾ മദ്യപിച്ചതായി തെളിഞ്ഞാൽ കേസെടുക്കാനാണ് പൊലീസിന്റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button