KeralaLatest NewsNews

കൊവിഡ് മഹാമാരിക്കാലത്ത് കേരളത്തില്‍ ജനന നിരക്ക് കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്

കൊച്ചി : 2021ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ സംസ്ഥാനത്തെ ജനന നിരക്കില്‍ കുത്തനെ ഇടിവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളം ജനന സംഖ്യയില്‍ ക്രമാനുഗതമായ ഇടിവിന് സാക്ഷ്യം വഹിച്ചപ്പോള്‍ പകര്‍ച്ച വ്യാധിക്ക് മുമ്പുള്ള വര്‍ഷത്തില്‍ 4.80 ലക്ഷം ജനനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത് 2020ല്‍ 4.53 ലക്ഷമായി കുറഞ്ഞു. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ ഇത് 2.17 ലക്ഷമായി കുറയുകയും ചെയ്തു.

Read Also : കുഞ്ഞിനെ വീണ്ടും ദത്തെടുക്കല്‍, ആന്ധ്രയിലെ ദമ്പതികള്‍ക്ക് ഉറപ്പു നല്‍കി മന്ത്രി വീണ ജോര്‍ജ്

ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍, രജിസ്റ്റര്‍ ചെയ്ത ജനനങ്ങളുടെ എണ്ണം 27,534 ഫെബ്രുവരിയില്‍ മുതല്‍ 32,969 ജൂണ്‍ വരെയാണ്. എന്നാല്‍ അതിനുശേഷം ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ശരാശരി 10,000 ജനനങ്ങള്‍ നടന്നു. സെപ്റ്റംബറില്‍ 12,227 ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളത്തിലെ ജനന കണക്കുകളിലെ ഏറ്റവും വലിയ വാര്‍ഷിക ഇടിവിനാണ് 2021 സാക്ഷ്യം വഹിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ ജനസംഖ്യാശാസ്ത്രത്തില്‍ വലിയ സ്വാധീനം ചെലുത്തും. 2010ല്‍ കേരളത്തില്‍ 5.46 ലക്ഷം ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു, 2011ല്‍ ഇത് 5.6 ലക്ഷമായി ഉയര്‍ന്നു. അതിനുശേഷം, 2016-നും 2017-നും ഇടയില്‍ ചെറിയ കുതിപ്പ് ഉണ്ടായെങ്കിലും ഇപ്പോള്‍ ജനനങ്ങളുടെ എണ്ണം കുറയുകയാണ്. 2012, 2013, 2014 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികളുടെ എണ്ണം 5.50 ലക്ഷം, 5.36 ലക്ഷം, 5.34 ലക്ഷം, 5.16 ലക്ഷം എന്നിങ്ങനെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button