NattuvarthaLatest NewsKeralaNewsIndia

സാധാരണക്കാരോട് സർക്കാർ ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് എൻഎച്ആർസി: ആരോട് പറയാൻ ആര് കേൾക്കാനെന്ന് സോഷ്യൽ മീഡിയ

ക​ണ്ണൂ​ര്‍: സ​ര്‍​ക്കാ​ര്‍ ഓഫീസുകളിലെത്തുന്ന സാ​ധാ​ര​ണ​ക്കാ​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ന​യ​പൂ​ര്‍​വം പെ​രു​മാ​റ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ അം​ഗം കെ.​ബൈ​ജു​നാ​ഥ്. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ വി​ചാ​രി​ച്ചാ​ല്‍ വ​ലി​യ പ​രി​ധി​വ​രെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ ത​ട​യാമെന്നും, യ​ഥാ​സ​മ​യം പെ​ന്‍​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍​കി​യാ​ല്‍ സാ​ധാ​ര​ണ​ക്കാ​ര​നെ സം​ബ​ന്ധി​​ച്ചി​ട​ത്തോ​ളം വ​ലി​യ കാ​ര്യ​മാ​ണെന്നും അദ്ദേഹം പറഞ്ഞു.

Also Read:യുവതിയ്ക്കും പിതാവിനും നേരെ ആക്രമണം : പ്രതി അറസ്റ്റിൽ

നാ​ളെ ത​നി​ക്കോ കു​ടും​ബാം​ഗ​ത്തി​നോ മ​റ്റൊ​രു ഓ​ഫി​സി​ല്‍ ഒ​രാ​വ​ശ്യ​വു​മാ​യി ചെ​ല്ലേ​ണ്ടി വ​രും, ഈ ബോ​ധം ഓ​രോ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നു​മു​ണ്ടാ​ക​ണം. സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളാ​ണ് ക​ല​ക്ട​റേ​റ്റു​ക​ളി​ല്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ഫ​യ​ലു​ക​ളി​ല്‍ അ​ധി​കം. ഓ​രോ ഫ​യ​ലും സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​മ്പോള്‍ പ​രാ​തി ന​ല്‍​കി​യ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ന​മ്മ​ള്‍ ആ​ദ​രി​ക്കു​ക​യാ​ണ്‌’, കെ.​ബൈ​ജു​നാ​ഥ് പറഞ്ഞു.

അതേസമയം, യാതൊരുവിധ അനുകമ്പകലുമില്ലാതെയാണ് ഒട്ടുമിക്ക സർക്കാർ ഉദ്യോഗസ്ഥരുടെയും പെരുമാറ്റമെന്നും, ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാനെന്നുമാണ് ബൈ​ജു​നാ​ഥിന്റെ വാക്കുകൾക്ക് സോഷ്യൽ മീഡിയ നൽകുന്ന മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button