Latest NewsJobs & VacanciesEducationCareerEducation & Career

മിലിട്ടറി അക്കാദമിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്: ജനുവരി നാലുവരെ അപേക്ഷിക്കാം

എഴുത്തുപരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്

മിലിട്ടറി അക്കാദമിയില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് തപാല്‍വഴി അപേക്ഷിക്കാം. ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ഒഴിവുള്ള 184 തസ്തികകളിലേക്ക് ജനുവരി നാല് വരെ അപേക്ഷ സമര്‍പ്പിക്കാം.

കുക്ക് സ്‌പെഷ്യല്‍, കുക്ക് ഐ.ടി, എം.ടി. ഡ്രൈവര്‍, ബൂട്ട് മേക്കര്‍/റിപ്പയറര്‍, എല്‍.ഡി.സി, മസാല്‍ച്ചി, വെയിറ്റര്‍, ഫാറ്റിഗുമാന്‍, എം.ടി.എസ്. സഫായിവാല, ഗ്രൗണ്ട്‌സ്മാന്‍, ജി.സി. ഓര്‍ഡര്‍ലി, എം.ടി.എസ്. ചൗക്കിദാര്‍, ഗ്രൂം, ബാര്‍ബര്‍, എക്വിപ്‌മെന്റ് റിപ്പയറര്‍, എം.ടി.എസ്. മെസഞ്ചര്‍, ലബോറട്ടറി അറ്റന്‍ഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.

Read Also : മോഫിയയുടെ ആത്മഹത്യ: ആരോപണ വിധേയനായ സിഐ സുധീറിനെ സ്ഥലംമാറ്റി

എഴുത്തുപരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയില്‍ നാല് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറായിരിക്കും പരീക്ഷ. അപേക്ഷ പൂരിപ്പിച്ച് 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറാക്കി Comdt. Indian Military Academy, Dehradun എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button