IdukkiKeralaNattuvarthaLatest NewsNews

മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റിൽ

കുമളിയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ പെരുവന്താനം സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു

ഇടുക്കി : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഇടുക്കി പരുന്തുംപാറയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എറണാകുളത്ത് താമസിക്കുന്ന പെരുവന്താനം സ്വദേശി ഷെഫിന്‍ മാത്യൂ (32), കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര (20) എന്നിവരാണ് പൊലീസ് പിടിയിലായത്.

കുമളിയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ പെരുവന്താനം സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു. സംശയം തോന്നിയ എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Read Also : അനധികൃത ചെങ്കല്ല് കടത്തൽ : പന്ത്രണ്ടോളം വാഹനങ്ങള്‍ക്ക് പിഴ ചുമത്തി

താമസിച്ചിരുന്ന ഹോട്ടൽ മുറിയിലും മയക്കുമരുന്നുണ്ടെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയിലും ലഹരി മരുന്ന് കിട്ടി. 0.06 ഗ്രാം എം ഡി എം എ യാണ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button