KeralaLatest NewsNews

അച്ഛനെ ജയിൽ കയറ്റാൻ ഉറച്ച് അനുപമ: ജയചന്ദ്രന് മുൻ‌കൂർ ജാമ്യമില്ല, ജാമ്യഹർജി തള്ളി കോടതി

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി കോടതി. ജയചന്ദ്രനെതിരെ അനുപമ തന്നെയാണ് കേസ് നൽകിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രന്റെ മുൻകൂർ ജാമ്യഹർജി തള്ളിയത്. വ്യാജ രേഖകളുണ്ടാക്കി അനുപമയുടെ കുട്ടിയെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമടക്കം ആറ് പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. അനുപമയുടെ അമ്മ ഉൾപ്പെടെയുള്ള അഞ്ച് പേർക്ക് നേരത്തെ തന്നെ മുൻ‌കൂർ ജാമ്യം ലഭിച്ചിരുന്നു. ജയചന്ദ്രന്റെ കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിവെക്കുകയായിരുന്നു. ഇതിലാണ് ഇന്ന് തീരുമാനമുണ്ടായത്.

അതിനിടെ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടിയിൽ വീഴ്ചകൾ പുറത്തുവന്നിട്ടും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കുകയാണ് സിപിഎം. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ലെന്നും കുറ്റം തെളിയുംവരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കിയിരുന്നു.

Also Read:മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണം: കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, അഞ്ചു പേര്‍ക്ക് പരിക്ക്

അതേസമയം, ദത്ത് നടപടിയിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് അനുപമ. കുട്ടി കൂടെയുള്ളതിനാൽ സമര രീതിയിൽ മാറ്റമുണ്ടാകുമെന്നും അനുപമ വ്യക്തമാക്കി. സമര സമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമര രീതി പ്രഖ്യാപിക്കുക. നീതി കിട്ടാത്ത നാടായി കേരളം മാറിയെന്നും, ദത്ത് നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്നും അനുപമ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവ‌ർ. തന്റെ കുഞ്ഞിനെ തിരികെ കിട്ടാനായി നവംബർ 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിയ്ക്ക് മുന്നിൽ സമരം ആരംഭിച്ചത്. ദത്ത് വിവാദത്തിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുന്ന നടപടിയാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്ന് അനുപമ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button