Latest NewsNewsIndia

മദ്യപിച്ച് നക്ഷത്ര ഹോട്ടലിലെ ബാര്‍ അടിച്ചുതകര്‍ത്തു; പ്രമുഖ യൂട്യൂബ് ചാനലുകാര്‍ പോലീസ് പിടിയില്‍

ചെന്നൈ: പ്രമുഖ യുട്യൂബ് കുക്കിങ് ചാനല്‍ പ്രവര്‍ത്തകര്‍ മദ്യപിച്ച് ലക്കുകെട്ട് ബാര്‍ അടിച്ചുതകര്‍ത്തു. യൂട്യൂബ് ചാനലിന്റെ ഉടമയായ ഡാഡി അറുമുഖത്തിന്റെ മകന്‍ ഗോപിനാഥിനെയാണ് പുതുച്ചേരി പൊലീസ് അറസ്റ്റു ചെയ്തത്. മദ്യപിച്ച് സംഘര്‍ഷം ഉണ്ടാക്കുകയും ബാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതിനാണ് അറസ്റ്റ്. വില്ലേജ് കുക്കിങ് ഫാക്ടറിയെന്ന പ്രമുഖമായ തമിഴ് യുട്യൂബ് കുക്കിങ് ചാനലാണ് ഇവരുടേത്.

Read Also : വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചു, മകളുടെ മുന്നിൽവെച്ച് അപമാനിച്ചു: യുവാവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഹോട്ടല്‍ അടച്ചതിന് ശേഷം അറുമുഖത്തിന്റെ മകന്‍ ഗോപിനാഥും സംഘവും ചേര്‍ന്ന് സമീപത്തെ ബാറില്‍ മദ്യപിക്കാന്‍ എത്തിയിരുന്നു. എന്നാല്‍, ഇവര്‍ മദ്യപിക്കുന്നതിന് ഇടയില്‍ 11 മണിക്ക് ബാര്‍ കൗണ്ടര്‍ അടയ്ക്കാന്‍ ജീവനക്കാര്‍ തയ്യാറായി. ഇതോടെ ഗോപിനാഥും കൂടെ ഉണ്ടായിരുന്നവരും ഇതിനെ എതിര്‍ത്ത് രംഗത്ത് എത്തി. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ ഇവര്‍ ബാര്‍ ജീവനക്കാരന്റെ തലയില്‍ ബിയര്‍ കുപ്പി അടിച്ചു പൊട്ടിക്കുകയായിരുന്നു.

തുടര്‍ന്ന് ഗോപിനാഥിന്റെ നേതൃത്വത്തില്‍ തന്നെ ഇവര്‍ നക്ഷത്ര ഹോട്ടലിലെ ബാറ് അടിച്ചു തകര്‍ക്കുകയും ചെയ്തു. ഹോട്ടലിന്റെ ചില്ലു വാതിലുകളും ഇവര്‍ തല്ലി തകര്‍ത്തു. ആക്രമം നടത്തിയ ഇവരെ ബലമായി പിടികൂടി ബാര്‍ ജീവനക്കാര്‍ പുറത്തേയ്ക്ക് ഇറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button