Latest NewsNewsIndia

ഹിജാബ് ധരിച്ച് മുഖം മറച്ച ഫോട്ടോ:പോലീസ് കോൺസ്റ്റബിൾ പോസ്റ്റിലേക്കുള്ള അപേക്ഷകൾ തള്ളിയ സർക്കാർ നടപടി സ്റ്റേ ചെയ്ത് കോടതി

കൊൽക്കത്ത: ഹിജാബ് ധരിച്ച ഫോട്ടോ വച്ച് പോലീസ് കോൺസ്റ്റബിൾ പോസ്റ്റിലേക്ക് അപേക്ഷ നൽകിയ ആയിരക്കണക്കിന് മുസ്ലീം പെൺകുട്ടികളുടെ അപേക്ഷകൾ നിരസിച്ച പശ്ചിമ ബംഗാൾ പോലീസ് റിക്രൂട്ട്മെന്റ് ബോർഡിന്റെ നടപടി കോടതി മരവിപ്പിച്ചു.

ഹിജാബ് ധരിച്ചതിന്റെ ചിത്രങ്ങൾ പതിച്ചതിനാൽ മുസ്ലീം സ്ത്രീകൾക്ക് അഡ്മിറ്റ് കാർഡ് നൽകിയിരുന്നില്ല. അപേക്ഷയിൽ ഹിജാബ് ധരിച്ച ഫോട്ടോ പതിച്ചാൽ കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ ഫോമുകൾ നിരസിച്ചതായി ആരോപിച്ച് ഒരു കൂട്ടം മുസ്ലീം സ്ത്രീകൾ ഹർജി സമർപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പശ്ചിമ ബംഗാൾ പോലീസ് റിക്രൂട്ട്‌മെന്റ് ബോർഡിന്റെ റിക്രൂട്ട്‌മെന്റ് നടപടികൾ കൽക്കട്ട ഹൈക്കോടതി സ്റ്റേ ചെയ്തത്.

ലൈംഗിക പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നാലെ അധ്യാപകൻ ആത്മഹത്യ ചെയ്തു

അതേസമയം, ‘മുഖം/ശിരോവസ്ത്രം, സൺഗ്ലാസ്/ടിന്റഡ് ഗ്ലാസുകൾ എന്നിവ ധരിച്ചതും കണ്ണുകൾ മൂടുന്നതുമായ ഫോട്ടോ സ്വീകരിക്കുന്നതല്ല’ എന്ന് പോലീസ് റിക്രൂട്ട്‌മെന്റ് ബോർഡിന്റെ മാർഗ്ഗനിർദേശത്തിൽ പറയുന്നു. മൂവായിരത്തോളം പേരാണ് ഇത്തരത്തിൽ ഹിജാബ് ധരിച്ചെടുത്ത ചിത്രങ്ങൾ അപേക്ഷയ്‌ക്കൊപ്പം നൽകിയത്. ശിരോവസ്ത്രം ധരിക്കുന്നത് ഉൾപ്പെടെയുള്ള ‘തെറ്റുകൾ’ കാരണമാണ് അപേക്ഷ നിരസിച്ചതെന്ന് ബോർഡ് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button