KeralaLatest NewsNews

സി ഐ സുധീറിന്റെ സസ്‌പെൻഷൻ: ഇത് കോൺഗ്രസിന്റെ വിജയമെന്ന് വി ഡി സതീശൻ

കൊച്ചി : മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ സി ഐ സുധീറിനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിക്കാനും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാനും പ്രേരിപ്പിച്ചത് കോൺഗ്രസ് നടത്തിയ സമരം കാരണമാണെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാർ നടപടി സമരത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also  :  തൃശ്ശൂരില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

സി ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ മുന്നിൽ ബെന്നി ബെഹനാൻ എം പി, അൻവർ സാദത്ത് എം എൽ എ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് കഴിഞ്ഞ മൂന്ന് ദിവസമായി സമരത്തിലായിരുന്നു.എറണാകുളത്തെ ജനപ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നുവെന്നും കേരളത്തിലെ സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് യു ഡി എഫും കോൺഗ്രസും സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button