Latest NewsIndiaNews

ഇന്ത്യയ്‌ക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്താൻ പാകിസ്ഥാൻ: അതിർത്തിയിൽ എസ്എസ്ജി കമാൻഡർമാരെ വിന്യസിച്ചു

ഡൽഹി: ഇന്ത്യയ്‌ക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്താൻ പാകിസ്ഥാൻ തന്ത്രങ്ങൾ ഒരുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യ-പാക് നിയന്ത്രണ രേഖയിൽ സ്‌പെഷ്യൽ സർവ്വീസ് ഗ്രൂപ്പ് കമാൻഡർമാരെ വിന്യസിച്ചു എന്നും അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റത്തിനായി ഇവർ പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.

സൈനിക യൂണിഫോമിൽ മച്ചാൽ, കെരാൻ, ടാംഗ്ധാർ, നൗഗം എന്നീ സെക്ടറുകളിലാണ് പാക് സൈന്യം ഭീകരരർക്കൊപ്പം പട്രോളിംഗ് നടത്തുന്നത്. ടെജിയാൻ, ദുദ്‌നിയാൽ, അത്മുഖം, ജുറ, ലിപ എന്നീ ലോഞ്ച് പാഡുകളിലും സൈന്യത്തെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ ത്വായ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളെയും നുഴഞ്ഞുകയറ്റത്തിനായി പാക് സൈന്യം സഹായിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

മോഡലുകളുടെ മരണം: മോഡലുകളോട് വാക്കുതർക്കം, വാഹനത്തിൽ പിന്തുടർന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ

ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ കരാർ ധാരണയായതിന് പിന്നാലെ എസ്എസ്ജി കമാൻഡർമാർ മുസാഫറാബാദ്, മാൻഗ്ല എന്നിവിടങ്ങളിൽ നിയന്ത്രണ രേഖകളിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ, ഇപ്പോൾ ഇവിടങ്ങളിലും പാക് സൈന്യത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button