Latest NewsNewsIndia

ആര്യന്‍ ഖാന് പുതിയ പാഠങ്ങളും ഉപദേശങ്ങളും നല്‍കാന്‍ പുതിയ ലൈഫ് കോച്ച്: ഷാരൂഖ് കണ്ടെത്തിയത് ഹൃത്വികിനെ സഹായിച്ച അര്‍ഫീനെ

ആര്യനും ഒപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

മുംബൈ: ആര്യന്‍ ഖാന് ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി ജയയില്‍ കഴിഞ്ഞപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ വേണ്ടി ലൈഫ് കോച്ചിനെ നിയമിച്ച് ഷാരൂഖ് ഖാൻ. ഹൃത്വിക് റോഷന്റെ മാര്‍ഗനിര്‍ദേശിയായിരുന്ന അര്‍ഫീന്‍ ഖാന്‍ ആണ് ആര്യന്റെ ജീവിതത്തില്‍ പുതിയ പാഠങ്ങളും ഉപദേശങ്ങളും നല്‍കാന്‍ എത്തുന്നത്. സൂസനുമായുള്ള വിവാഹമോചന സമയത്ത് ഹൃത്വികിനുണ്ടായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സഹായിച്ചത് ആര്‍ഫീന്‍ ഖാന്‍ ആയിരുന്നു.

എന്നാൽ ആര്യന്‍ ഖാന്‍ അറസ്റ്റിലായപ്പോള്‍ പിന്തുണയറിയിച്ച് ഹൃത്വിക് എത്തിയിരുന്നു. ഷാരൂഖ് ഖാനും ഹൃത്വിക്കും തമ്മിലുള്ള വ്യക്തി ബന്ധമാണ് ആര്യന് ലൈഫ് കോച്ചായി അര്‍ഫീന്‍ ഖാനെ നിയമിക്കാന്‍ കരണമെന്നാണ് റിപ്പോർട്ട്. ആര്യന് പുതിയ ബോര്‍ഡിഗാര്‍ഡിനെ തേടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ ലൈഫ് കോച്ചിനെ നിയമിച്ച വിവരം അറിയിച്ചത്.

Read Also: ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട പാർട്ടികൾ എങ്ങനെ ജനാധിപത്യത്തെ സംരക്ഷിക്കും: പരോക്ഷമായി വിമ‍ർശിച്ച് പ്രധാനമന്ത്രി

അതേസമയം ആര്യന്‍ ഖാനും ഒപ്പം അറസ്റ്റിലായവരും ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ആര്യനും ഒപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button