KeralaLatest NewsNews

കുട്ടികളുടെ പല്ലിനെ നശിപ്പിക്കുന്നത് ഈ ഭക്ഷണങ്ങള്‍

മുതിര്‍ന്നവര്‍ അവരുടെ ആരോഗ്യകാര്യങ്ങള്‍ സ്വയം ശ്രദ്ധിക്കുന്നവരാണ്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ അങ്ങനെയല്ല, അവര്‍ക്ക് നമ്മള്‍ സമയാസമയങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കണം. അത്തരത്തില്‍ കൃത്യമായ ശ്രദ്ധ വെച്ച് പുലര്‍ത്തേണ്ട ഒന്നാണ് പല്ലുകളുടെ കാര്യം. കുട്ടികളുടെ പല്ല്, എളുപ്പത്തില്‍ കേട് പറ്റാനുള്ള സാധ്യത കൂടുതലാണ്. കാരണം വളര്‍ച്ചയുടെ ഘട്ടമായതിനാല്‍ അണുക്കളുടെ ആക്രമണം അത്രമാത്രം താങ്ങാനുള്ള കഴിവ് അവരുടെ പല്ലുകള്‍ക്ക് ഉണ്ടായിരിക്കണമെന്നില്ല. അതിനാല്‍ എന്തെല്ലാം തരം ഭക്ഷണമാണ് അവരുടെ പല്ലുകളെ എളുപ്പത്തില്‍ പ്രശ്‌നത്തിലാക്കുന്നതെന്ന് നമ്മള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. അത്തരത്തിലുള്ള ചില ഭക്ഷണത്തെപ്പറ്റിയാണ് താഴെ പറയുന്നത്.

മധുരം

മധുരം അമിതമായി അടങ്ങിയ ഭക്ഷണങ്ങളും മിഠായികളും മിതമായ തരത്തില്‍ കുട്ടികള്‍ക്ക് നല്‍കാം. അല്ലെങ്കിൽ ഒരു പരിധി കഴിഞ്ഞാല്‍ തീര്‍ച്ചയായും അത് പല്ലുകളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മിക്ക മിഠായികളും കൃത്രിമ മധുരം ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത് ഇത് പല്ലില്‍ പോടുകള്‍ ഉണ്ടാകാനും ഇടയാക്കും.

Read Also  :  തിന്നാനെന്തുണ്ട് എന്നതല്ലല്ലോ ഇവിടെ പ്രശ്നം തിന്നുന്നതിലെന്തുണ്ട് എന്നല്ലേ? കുറിപ്പുമായി അരുൺകുമാർ

ക്രഞ്ചി സ്‌നാക്‌സ്

ക്രഞ്ചി സ്‌നാക്‌സ് കുട്ടികള്‍ക്ക് വളരെ പ്രിയമാണ്. നിറമുള്ള പാക്കറ്റുകളിലാക്കി വില്‍ക്കപ്പെടുന്ന ഇത്തരം സാധനങ്ങള്‍ എവിടെ കണ്ടാലും കുട്ടികള്‍ അതില്‍ ആകൃഷ്ടരാകും. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന റിഫൈന്‍ഡ് കാര്‍ബോഡൈഡ്രേറ്റുകള്‍ വായില്‍ വച്ച് ഷുഗര്‍ ആയി മാറുന്നുണ്ട്. നിരന്തരം ഇത് കഴിക്കുന്നതോടെ പല്ല് ചീത്തയാകുന്നു.

വൈറ്റ് ബ്രഡ്

വൈറ്റ് ബ്രഡ് ആണ് ഇക്കാര്യത്തിലെ മറ്റൊരു വില്ലന്‍. ഇതിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് വായില്‍ വച്ച് ഷുഗര്‍ ആയി മാറുന്നുണ്ട്. മാത്രമല്ല, അല്‍പം ഒട്ടിയിരിക്കുന്ന തരത്തിലുള്ള ഭക്ഷണമായതിനാല്‍ ഇത് വായില്‍ ഏറെ നേരമിരിക്കാനും സാധ്യത കൂടുതലാണ്.

Read Also  :   കോവിഡ്: ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി ഒമാൻ

ചായ-കാപ്പി

അമിതമായി ചായയും കാപ്പിയും കുടിക്കുന്നത് കുഞ്ഞുങ്ങളുടെ പല്ലിനെ ദോഷകരമായി ബാധിച്ചേക്കാം. വായ എപ്പോഴും വരണ്ടിരിക്കാനും ഇതുവഴി പല്ല് നശിക്കാനും ഇത് ഇടയാക്കുന്നു. അതുപോലെ പല്ലിന്റെ സ്വാഭാവികമായ നിറത്തിന് മങ്ങലേല്‍ക്കാനും ഇത് ഇടയാക്കും.

shortlink

Related Articles

Post Your Comments


Back to top button