Latest NewsNewsBeauty & StyleLife StyleFood & CookeryHealth & Fitness

തടി കുറക്കാൻ ബനാന-കോക്കനട്ട് ഇഡലി

ബനാന കോക്കനട്ട് ഇഡലി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ്

ഇഡലി മലയാളികളുടെ പ്രിയ ഭക്ഷണമാണ്. സാധാരണ ഉഴുന്ന് ഇഡലിയേക്കാള്‍ അല്‍പം കൂടി സ്വാദിഷ്ഠമാണ് ബനാന കോക്കനട്ട് ഇഡലി. ബനാന കോക്കനട്ട് ഇഡലി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ്. കോക്കനട്ട് ബനാന ഇഡലി എളുപ്പത്തില്‍ തയ്യാറാക്കാൻ സാധിക്കും. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

അരി – അരക്കപ്പ്

ഉഴുന്ന് – രണ്ട് കപ്പ്

ശര്‍ക്കര – നാല് ടേബിള്‍ സ്പൂണ്‍

ഉപ്പ് – പാകത്തിന്

ഏലക്ക പൊടി – ഒരു നുള്ള്

പഴം നല്ലതുപോലെ പഴുത്തത് – അരക്കഷ്ണം

തേങ്ങ ചിരകിയത് – കാല്‍ക്കപ്പ്

തേങ്ങാപ്പാല്‍ – ഒരു കപ്പ്

ശര്‍ക്കര പൊടിച്ചത് – രണ്ട് ടേബിള്‍ സ്പൂണ്‍

Read Also : ദിവസവും ഈന്തപ്പഴം കഴിച്ചാൽ ലഭിക്കുന്നത് ഈ ​ഗുണങ്ങൾ

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ശര്‍ക്കര ചിരകിയതും പഴം അരിഞ്ഞതും തേങ്ങാപ്പാലും തേങ്ങയും ഉപ്പും ഏലക്കപ്പൊടിയും എല്ലാം ചേര്‍ത്ത് ഒന്നു കൂടി നന്നായി അരച്ചെടുക്കുക. ശേഷം തേങ്ങാപ്പാല്‍ കൂടി മിക്‌സ് ചെയ്ത് ഈ കൂട്ട് അഞ്ച് മണിക്കൂര്‍ വെക്കുക. അതിന് ശേഷം അഞ്ച് മണിക്കൂര്‍ കഴിഞ്ഞ് ഇഡലി തട്ടില്‍ നല്ലതുപോലെ വേവിച്ചെടുക്കുക. സ്വാദിഷ്ഠമായ ബനാന കോക്കനട്ട് ഇഡലി റെഡി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button