Jobs & VacanciesLatest NewsNewsCareerEducation & Career

സർക്കാർ ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം : അഭിമുഖം 29-ന്

കൊല്ലം : കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡാറ്റ എൻട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. 29-ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ഡിസംബർ 31 വരെയായിരിക്കും നിയമനം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.സി.എ, പി.ജി.ഡി.സി.എ തത്തുല്യമായ 6 മാസം ദൈർഘ്യമുള്ള അംഗീകൃത കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി കോഴ്‌സുമാണ് യോഗ്യത.

Read Also  :  ഒമിക്രോൺ ജാഗ്രതയിൽ കേരളവും: വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കി

കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം വേണം. പ്രായം 18-40 വയസ്സ്. പ്രതിമാസം 13,500 രൂപയാണ് വേതനം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരച്ചറിയൽ കാർഡ് എന്നിവയുടെ അസ്സൽ, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button