PathanamthittaLatest NewsKeralaNattuvarthaNewsCrime

ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിച്ച് നഗ്നചിത്രം പ്രചരിപ്പിച്ചെന്ന് പരാതി നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകയ്‌ക്കെതിരെ നടപടി

പരാതിക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നത് പാര്‍ട്ടി പരിശോധിക്കുമെന്ന് ഏരിയ നേതൃത്വം

പത്തനംതിട്ട: പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടായതിനെ തുടര്‍ന്ന് യുവതിയെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി. മേല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ നടപടിയുണ്ടാക്കുമെന്ന് ഏരിയ സെക്രട്ടറി പറഞ്ഞു.

Read Also : അധികാരത്തില്‍ ഇരിക്കുകയല്ല ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യം, കൂടുതല്‍ പദ്ധതികള്‍: മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി

പരാതിക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നത് പാര്‍ട്ടി പരിശോധിക്കുമെന്ന് ഏരിയ നേതൃത്വം വ്യക്തമാക്കി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്‌നചിത്രം പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഎം കോടാലി ബ്രാഞ്ച് സെക്രട്ടറി സിസി സജിമോനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നാസറിനുമെതിരെയാണ് പൊലീസ് കേസെടുത്തത്.

കാറില്‍ വച്ച് ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ചശേഷം നഗ്‌നചിത്രം പകര്‍ത്തിയെന്നാണ് യുവതിയുടെ പരാതി. 10 പേരെയാണ് പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button