AsiaLatest NewsNewsInternational

പഠിപ്പിക്കാൻ അധ്യാപകരില്ല: പാകിസ്ഥാനിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ സമരത്തിൽ

ഇസ്ലാമാബാദ്: പഠിപ്പിക്കാൻ അധ്യാപകർ ഇല്ലാത്തതിനെതിരെ പാകിസ്ഥാനിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ സമരത്തിൽ. വസീറിസ്ഥാൻ ജില്ലയിലെ വിദ്യാർത്ഥികളാണ് സമരം ചെയ്യുന്നത്. രാജ്യത്തെ സർക്കാർ സ്കൂളുകളിൽ പൊതുവെ അധ്യാപകർ കുറവാണ് എന്നാണ് വിവരം.

Also Read:കടലാമയിറച്ചി കഴിച്ച് മൂന്ന് കുട്ടികൾ മരിച്ചു: നിരവധി പേർ ചികിത്സയിൽ

അധ്യയനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും റോഡുകൾ ഉപരോധിക്കുമെന്നും വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകി. രാജ്യത്തെ പാവപ്പെട്ട കുട്ടികളാണ് സർക്കാർ സ്കൂളുകളിൽ പഠിക്കുന്നത്. മിക്ക കുട്ടികൾക്കും ചെരുപ്പില്ലായിരുന്നുവെന്നും ചിലർ കറുത്ത സ്ലിപ്പർ ചെരുപ്പുകൾ ഉപയോഗിച്ചുമാണ് സമരത്തിൽ പങ്കെടുത്തതെന്നും ഇത് അവരുടെ ദാരിദ്ര്യം വ്യക്തമാക്കുന്നതാണെന്നും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

സ്കൂളുകളിൽ അധ്യാപകരെ നിയമിക്കാത്ത പാക് വിദ്യാഭ്യാസ വകുപ്പിനെതിരെ മുദ്രാവക്യം വിളികളുമായാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. കൊടും തണുപ്പിനെ അവഗണിച്ചും തങ്ങൾ പഠിക്കാൻ സ്കൂളിൽ വരുമ്പോൾ അധ്യാപകർ ഇല്ലാത്ത അവസ്ഥ ഗതികേടാണെന്നും വിദ്യാർത്ഥികൾ പറയുന്നു. പെൺകുട്ടികൾ ഉൾപ്പെടെ പഠിക്കുന്ന പാകിസ്ഥാനിലെ മിക്ക സർക്കാർ സ്കൂളുകളിലും രണ്ടോ മൂന്നോ അധ്യാപകരേ ഉണ്ടാകാറുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button