Latest NewsUAENewsInternationalGulf

യുഎഇ ദേശീയ ദിനം: സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി

അബുദാബി: സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. ദേശീയ ദിന അവധി ദിവസങ്ങളിൽ സൗജന്യ പാർക്കിംഗ് ആസ്വദിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ഡിസംബർ 1 നും ഡിസംബർ രണ്ടിനും പാർക്കിംഗ് സൗജന്യമായിരിക്കും. അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്.

Read Also: സർക്കാർ ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീകളില്‍ നിന്നും പുരോഹിതരിൽ നിന്നും ആദായ നികുതി ഈടാക്കരുതെന്ന് ഉത്തരവ്

വരാനിരിക്കുന്ന അവധി ദിവസങ്ങളിൽ വാഹനമോടിക്കുന്നവരെ ടോൾ നിരക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും അവധി ദിവസങ്ങളിൽ സുഗമമായ ഗതാഗതം തടയരുതെന്നും ഐസിടി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

അതേസമയം യുഎഇ ദേശീയ ദിന അവധിക്ക് ദുബായിലുടനീളമുള്ള പെയ്ഡ് സോണുകളിൽ സൗജന്യ പാർക്കിംഗ് ഒരുക്കുമെന്ന് ദുബായിയുംഅറിയിച്ചിട്ടുണ്ട്. മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഡിസംബർ 1 ബുധനാഴ്ച മുതൽ ഡിസംബർ 3 വെള്ളി വരെ പാർക്കിംഗ് സൗജന്യമായിരിക്കും. ഡിസംബർ 4 ശനിയാഴ്ച പാർക്കിംഗ് നിരക്ക് പഴയതു പോലെ ഈടാക്കും.

Read Also: പല്ലിലെ മഞ്ഞ നിറം പൂര്‍ണമായും മാറ്റാൻ ഈ പൊടിക്കെെകൾ ഉപയോഗിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button